Advertisement

ചെന്നൈയിൽ വീട്ടുജോലിക്കാരിയായ പതിനഞ്ചുക്കാരി ശുചിമുറിയിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് സംശയം

November 3, 2024
Google News 2 minutes Read
chennai

അമിഞ്ചിക്കരൈ മെഹ്താ നഗറിലാണ് അതിദാരുണമായ സംഭവം നടന്നത്. പതിനഞ്ചുകാരി ജോലി ചെയ്തിരുന്ന ഫ്ളാറ്റിലെ ശുചിമുറിയിൽ നിന്നാണ് ഇന്നലെ രാത്രിയോടെ മൃതദേഹം കണ്ടെത്തുന്നത്. കുട്ടിയുടെ ശരീരത്തിൽ മുഴുവൻ മുറിവുകളും സിഗ്‍രറ്റ് കുറ്റികൊണ്ടും ഇസ്തിരിപ്പെട്ടികൊണ്ടും പൊള്ളിച്ചപാടുകളും ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ഫ്ളാറ്റിന്റെ ഉടമസ്ഥരായ ദമ്പതികൾ മുഹമ്മദ് നിഷാദും നാസിയയും സഹോദരിയുടെ വീട്ടിലേക്ക് കടന്നുകളഞ്ഞെങ്കിലും പൊലീസിന്റെ പിടിയിലാകുകയായിരുന്നു. ഇരുവരുടെയും വക്കീൽ പൊലീസിനെ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്.

Read Also: വെടിയേറ്റ് മരിച്ച ഭർത്താവിന്റെ രക്തം വീണ കിടക്ക ഗർഭിണിയായ ഭാര്യയെക്കൊണ്ട് തുടപ്പിച്ച് ആശുപത്രി അധികൃതർ; സംഭവം മധ്യപ്രദേശിൽ

കഴിഞ്ഞ വർഷമാണ് മുഹമ്മദ് നിഷാദും നാസിയയും വീട്ടുജോലിക്കായി പതിനഞ്ചുകാരിയെ സുഹൃത്ത് വഴി സംഘടിപ്പിക്കുന്നത്. വീട്ടിൽ എത്തിച്ച ശേഷം കുട്ടിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ മർദ്ദനമാണെന്ന് സുഹൃത്ത് തന്നെ വ്യക്തമാക്കുന്നു.കുട്ടിയെ ദമ്പതികൾ സ്ഥിരമായി സിഗരറ്റ്കുറ്റി ഉപയോഗിച്ച് മുറിവ് ഉണ്ടാകുമായിരുന്നുവെന്നും നിരന്തരമായി അടിക്കുകയും മറ്റും ചെയ്യാറുണ്ടെന്നും സുഹൃത്ത് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Story Highlights : A 15-year-old domestic worker found dead in the bathroom in Chennai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here