Advertisement

മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; മുപ്പതോളം പേര്‍ക്ക് പരുക്ക്

November 3, 2024
2 minutes Read
KSRTC bus lost control and overturned in Malappuram

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ബസില്‍ ആളുകള്‍ കുറവായിരുന്നു. മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റെന്നാണ് വിവരം. പരുക്കേറ്റവരെ തിരൂരങ്ങാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. (KSRTC bus lost control and overturned in Malappuram)

ദീര്‍ഘദൂര ബസാണ് അപകടമേറ്റതെന്നാണ് നാട്ടുകാര്‍ പറയുന്നത്. തൊട്ടില്‍പാലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 11.15ഓടെയാണ് ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. ഒരു പാടത്തേക്കാണ് ബസ് മറിഞ്ഞുവീണത്. ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു. ബസിന്റെ വശങ്ങള്‍ തകര്‍ക്കും ചില്ലുകള്‍ വെട്ടിപ്പൊളിച്ചുമാണ് നാട്ടുകാര്‍ ആളുകളെ പുറത്തേക്കെടുത്തത്.

Read Also: ‘മല്ലു ഹിന്ദു ഓഫിസേഴ്‌സ്’ മാത്രമല്ല, മല്ലു മുസ്ലീം ഉദ്യോഗസ്ഥര്‍ക്കും വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്; രണ്ടിനും ഒരേ അഡ്മിന്‍

അപകടം സംഭവച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. നാട്ടുകാര്‍ തങ്ങളുടെ വാഹനത്തിലും ആംബുലന്‍സുകളിലുമാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബസിന്റെ വേഗത കുറവായതും യാത്രക്കാര്‍ കുറവായതും മൂലം വലിയ ദുരന്തം ഒഴിവായെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Story Highlights : KSRTC bus lost control and overturned in Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top