അശ്വിനി കുമാർ വധക്കേസ്; മൂന്നാം പ്രതിയ്ക്ക് ജീവപര്യന്തം
ആർഎസ്എസ് നേതാവ് അശ്വിനികുമാർ വധക്കേസിൽ മൂന്നാം പ്രതിയായ എംവി മർഷൂക്കിന് ജീവപര്യന്തം. പ്രതിക്കെതിരെ ആറ് കുറ്റം തെളിഞ്ഞ സാഹചര്യത്തിലാണിത്. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധിപറഞ്ഞത്. ജീവപര്യന്തവും അൻപതിനായിരം രൂപ പിഴയുമാണ് ശിക്ഷാ വിധി. ഇയാൾക്ക് ഒറ്റ തവണയായി മാത്രം ജീവപര്യന്തം അനുഭവിച്ചാൽ മതിയാകും. കേസിൽ ആകെ 14 പ്രതികളാണ് ഉണ്ടായിരുന്നത് അതിൽ തന്നെ തെളിവുകളുടെ അഭാവത്തിൽ മറ്റ് 13 പ്രതികളെയും കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. പ്രധാന സാക്ഷി മൊഴികൾ വിശ്വാസയോഗ്യമല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ.
Read Also: കൽപ്പാത്തി രഥോത്സവം; പാലക്കാട് വോട്ടെടുപ്പ് നവംബർ 20 ലേക്ക് മാറ്റി
ആർഎസ്എസ് ബൗദ്ധിക് പ്രമുഖും, ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറും, പ്രഗതി കോളേജ് അധ്യാപകനുമായിരുന്നു ഇരിട്ടി പുന്നാട് സ്വദേശിയായ അശ്വനികുമാർ. 2005 മാർച്ച് 10ന് പുന്നാട് നിന്ന് ഇരിട്ടിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അശ്വിനി കുമാറിനെ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ബസിനുള്ളിലിട്ട് എൻഡിഎഫ് പ്രവർത്തകർ വെട്ടിക്കൊല്ലുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ മുൻ രൂപമാണ് എൻഡിഎഫ്.
Story Highlights : Ashwini Kumar murder case; The third accused got life imprisonment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here