കെ റെയില്‍ മനംമാറ്റം മറ്റൊരു സിപിഐഎം- ബിജെപി ഡീൽ; കെ സുധാകരന്‍ എംപി
ഇത്രയും നാള്‍ കെ.റെയിലിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വെയുടെയും പെട്ടെന്നുള്ള മനം മാറ്റത്തിന് പിന്നില്‍ സിപിഐഎം-ബിജെപി അന്തര്‍ധാരയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
കേരളത്തില്‍ ബിജെപിക്ക് ഒരു എംപിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി നല്‍കിയപ്പോള്‍ അതിനു നല്കുന്ന മറ്റൊരു പ്രത്യുപകാരമാണ് കെ റെയില്‍. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിക്കാതെ സിപിഐഎമ്മിന് പൊതുസമ്പത്ത് കൊള്ളനടത്താന്‍ അവസരം ഒരുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
പാരിസ്ഥിതിക,സാങ്കേതിക പ്രശ്‌നം പരിഹരിച്ചാല്‍ കെ.റെയില്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണെന്ന റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവന്റെ പ്രസ്താവന കേരളത്തെ ഞെട്ടിച്ചു.
നിലവിലുള്ള പാതയുടെ നവീകരണവും സിഗ്നലിംഗ് ആധുനികവത്കരണവും വളവ് നികത്തല്‍ ഉള്‍പ്പെടെയുള്ള നടപടികളിലൂടെ അതിവേഗ ട്രെയിന്‍ ഗാതാഗതം സാധ്യമാണ്. അതിനായി ശ്രമിക്കാതെ ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ച് ഗുരുതര പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുന്ന കെ.റെയില്‍ തന്നെ വേണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വാശിപിടിക്കുന്നതിന് പിന്നില്‍ ഈ പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന കോടികളുടെ കമ്മീഷനും അഴിമതിക്കുള്ള സാധ്യതകളുമാണ്. നാടിനും ജനങ്ങള്‍ക്കും ദോഷകരമായ കെ.റെയില്‍ പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചാല്‍ ജനകീയ പ്രക്ഷോഭത്തിലൂടെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് കെ.സുധാകരന്‍ മുന്നറിയിപ്പ് നല്കി.
കൽപ്പാത്തി രഥോത്സവം നടക്കുന്ന അതേ ദിവസമാണ് നേരത്തെ വോട്ടെടുപ്പ് തീയതി നിശ്ചയിച്ചിരുന്നത്. വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് കോൺഗ്രസും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
ഒരു നാടിന്റെയും ജനതയുടെയും സാംസ്കാരിക പൈതൃകമാണ് കൽപ്പാത്തി രഥോത്സവത്തിൽ പ്രതിഫലിക്കുന്നത്. ചരിത്രപ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിൽ പങ്കെടുക്കുവാൻ ജനങ്ങൾ ഐക്യത്തോടെയും സന്തോഷത്തോടെയും ഒരുപോലെ ഒരുമിക്കുന്ന ദിനം കൂടിയാണ് .
വോട്ടെടുപ്പ് തീയതിയും കൽപ്പാത്തി രഥോത്സവം ഒരേ ദിവസം വന്നത് വോട്ടർമാരിലും വിശ്വാസികളും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരുന്നത്. ഇത്രയും വൈകിപ്പിക്കാതെ നേരത്തെ തന്നെ പ്രതിപക്ഷത്തിന്റെ ആവശ്യം കണക്കിലെടുത്ത് വോട്ടെടുപ്പ് തീയതി മാറ്റുവാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കേണ്ടതായിരുന്നുവെന്നും കെ.സുധാകരൻ പറഞ്ഞു.
Story Highlights : K Sudhakaran Against K Rail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here