‘കുടുംബത്തിലെ ഏറ്റവും ഇളയ ആൾ, എന്നും പതിനാറുകാരി ആയിരിക്കട്ടെ എന്റെ അമ്മ’ മല്ലിക സുകുമാരന്റെ സപ്തതി ആഘോഷമാക്കി പൃഥ്വിരാജ്

മല്ലികാ സുകുമാരന് ജന്മദിനാശംസകളുമായി കുടുംബം. സപ്തതി ആഘോഷിക്കുന്ന മല്ലികയ്ക്ക് പ്രത്യേക ആശംസകൾ നേർന്നുകൊണ്ടാണ് ഇന്ദ്രജിത്തും പൃഥ്വിരാജും അടങ്ങുന്ന കുടുംബം ഒത്തുചേർന്നത്. മല്ലിക സുകുമാരന് ജന്മദിനത്തിൽ സർപ്രൈസ് സമ്മാനം ട്വന്റിഫോറും ഫ്‌ളവേഴ്‌സും ഒരുക്കിയിരുന്നു.
സപ്തതി പിറന്നാൾ ഫ്‌ളവേഴ്‌സ് കുടുംബത്തിനൊപ്പം ആഘോഷിക്കാൻ സാധിച്ചതിൽ സന്തോഷമെന്നും മല്ലികാ സുകുമാരൻ അറിയിച്ചു.
പൂർണിമ ഇന്ദ്രജിത്ത്, സുപ്രിയ പൃഥ്വിരാജ്, പേരക്കുട്ടികളായ പ്രാർഥന, നക്ഷത്ര, അലംകൃത എന്നിവരും വീട്ടിലെ ആഘോഷപരിപാടികളിൽ ഒത്തുചേർന്നു. മല്ലികയുടെ കൊച്ചിയിലെ ഫ്ലാറ്റിൽവച്ചായിരുന്നു പിറന്നാൾ ആഘോഷം.
‘‘കുടുംബത്തിലെ ഏറ്റവും ചെറുപ്പക്കാരിക്ക് ജന്മദിനാശംസകൾ. എല്ലായ്പ്പോഴും പതിനാറുകാരി ആയിരിക്കട്ടെ അമ്മ,’’ എന്നായിരുന്നു ജന്മദിനാഘോഷ ചിത്രങ്ങൾ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. മല്ലികാ സുകുമാരന്റെ കുടുംബചിത്രം ആരാധകർ ഏറ്റെടുത്തു.
അപൂർവമായാണ് മക്കളും മരുമക്കളും പേരകുട്ടികളുമെല്ലാം ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുള്ളത്. ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളും മല്ലിക സുകുമാരന് പിറന്നാൾ ആശംസകൾ നേർന്നു.
Story Highlights : mallika sukumaran 70th birthday family wishes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here