Advertisement

‘കൈ’ തരാത്തത് മര്യാദയില്ലായ്മയെന്ന് പി.സരിൻ; ‘കൈ’ വേണ്ടെന്ന് പറഞ്ഞവർക്ക് കൈയില്ലെന്ന് രാഹുൽ

November 4, 2024
Google News 1 minute Read

നേരിൽ കണ്ടിട്ടും മുഖം തിരിച്ച ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും മര്യാദയില്ലായ്മ പാലക്കാട്ടുകാർ തിരിച്ചറിയുമെന്ന് ഡോ പി സരിൻ. ഷാഫി പറമ്പിൽ കണ്ണ് കൊണ്ട് കാണിച്ചതുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് കൈ തരാതിരുന്നതെന്നും ഡോ പി സരിൻ പറഞ്ഞു.

ഷാഫി പറയുന്നതേ രാഹുൽ ചെയ്യൂ. ഈ ആധിത്യമര്യാദ ഇല്ലായ്മക്ക് പാലക്കാട്ടുകാർ മറുപടി നൽകും. കൈ തരാത്തത്തിൽ തനിക്ക് വിഷമമില്ല, പക്ഷെ പാലക്കാട്ടുകാർക്ക് വേദനിച്ചിട്ടുണ്ടെന്നും സരിൻ കൂട്ടിച്ചേർത്തു.

എന്നാൽ കൈ വേണ്ടെന്ന് പറഞ്ഞവർ എല്ലാവരും ഇപ്പോൾ കൈക്ക് വേണ്ടി നടക്കുന്നെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു. അപ്പുറത്തെ കൈക്ക് ബലമില്ലാത്തതുകൊണ്ടാണോ വീണ്ടും കൈ ചോദിക്കുന്നത് എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. പ്രവർത്തകരുടെ വികാരം മനസിലാക്കിയാണ് പെരുമാറുന്നത്. ഇതൊന്നുമല്ല പാലക്കാട്ട് ചർച്ചയാക്കേണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.

അതേസമയം പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‌ രാഹുൽ മാങ്കൂട്ടത്തിലും ഷാഫിയും ഹസ്തദാനം നിരസിച്ച സംഭവത്തില്‍ വിവാദം കൊഴുക്കുകയാണ്. ഇന്നലെയാണ് പാലക്കാട്ടെ ഒരു കല്യാണ വീട്ടിൽ വോട്ട് തേടിയെത്തിയ പി സരിന്റെ ഹസ്തദാനം രാഹുൽ മാങ്കൂട്ടത്തിലും ഷാഫിയും നിരസിച്ചത്. നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിന്‍ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോവുകയായിരുന്നു.

Story Highlights : P Sarin and Rahul Mamkootathil react handshake controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here