യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ആകാംക്ഷയോടെ ലോകം; ഡോണാൾഡ് ട്രംപും കമല ഹാരിസും അവസാനവട്ട പ്രചാരണത്തിൽ
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി ആകാംക്ഷയോടെ ലോകം കാത്തിരിക്കുകയാണ്. ഡോണാൾഡ് ട്രംപും കമല ഹാരിസും അവസാനവട്ട പ്രചാരണത്തിലാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമായ ചാഞ്ചാട്ട സംസ്ഥാനങ്ങളിൽ പോലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. നോർത്ത് കരോലിനയിലും ജോർജിയയിലും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിന് നേരിയ മുന്നേറ്റമുണ്ടെന്നാണ് ഏറ്റവും പുതിയ വിലയിരുത്തൽ.
അരിസോണയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനാണ് മേൽക്കൈ. ഏഴ് സംസ്ഥാനങ്ങളിൽ ഇരു സ്ഥാനാർഥികൾക്കും വ്യക്തമായ മേൽക്കൈയില്ല. ഗർഭഛിദ്രം മുതൽ കുടിയേറ്റം വരെ ചർച്ചയായ പ്രചാരണം. ട്രംപിന് നേരെയുണ്ടായ വധശ്രമം ഉൾപ്പെടെ അമേരിക്കയെ പിടിച്ചുകുലുക്കിയ സംഭവ വികാസങ്ങളുടെ വൻ നിര. ജോ ബൈഡനെ മാറ്റി കളത്തിലിറങ്ങിയ കമലയ്ക്ക് ആദ്യം മേൽക്കൈയുണ്ടായിരുന്നു. എന്നാൽ, വെടിവെപ്പിന് ശേഷം ട്രംപിന് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചു.
വൈകാരിക പ്രസംഗങ്ങളും വ്യക്തിയധിക്ഷേപവും ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായി. ട്രംപ് പ്രസിഡന്റായാൽ രാജ്യം അരാജകത്തിലേക്ക് കൂപ്പുകുത്തും എന്നായിരുന്നു കമലയുടെ പ്രധാന പ്രചാരണം. അമേരിക്കൻ ജനത ആരെ തിരിഞ്ഞെടുക്കുമെന്ന കാത്തിരിപ്പാണ് ഇനിയുള്ളത്.
Story Highlights : US Presidential Elections 2024 Trump, Kamala Harris in final stretch deadlock
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here