‘ഒന്നും ഒളിപ്പിക്കാനില്ല; പ്രശാന്ത് കൈക്കൂലി നൽകിയതിന് ഒരു തെളിവുമില്ല’; ദിവ്യയുടെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഒന്നും ഒളിപ്പിക്കാനില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. പിപി ദിവ്യയുടെ ജാമ്യപേക്ഷയിൽ വാദം തുടരുകയാണ്. പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്. ഫോൺ കോളുകൾ എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
കളക്ടറുടെ മൊഴി പൂർണമായും ഹാജരാക്കിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. കക്ടറുടെ മൊഴി കഴിഞ്ഞ തവണ പ്രോസിക്യൂഷൻ ശ്രദ്ധയിൽ പെടുത്തിയില്ലെന്ന് പ്രതിഭാഗം കോടതിയിൽ പറഞ്ഞിരുന്നു. ബാങ്ക് വായ്പ എടുത്തതും കൈക്കൂലിക്കുള്ള തെളിവല്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഡെപ്യൂട്ടി കളക്ടർ ശ്രുതിയുടെ മൊഴി പ്രോസിക്യൂഷൻ വായിച്ചു.
19 ആം വയസിൽ LD ക്ലാർക്കായി സർവീസ് തുടങ്ങിയ ആളാണ് നവീൻ എന്നും അഴിമതിക്കോ, എൻഒസി വൈകിപ്പിക്കലിനോ തെളിവുകളില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. എൻഒസി അനുമതി വൈകിപ്പിച്ചിട്ടില്ലെന്നതിന് ഫയൽ തന്നെ തെളിവാണെന്ന് പ്രോസിക്യൂഷൻ. പ്രശാന്ത് കൈക്കൂലി നൽകിയതിന് ഒരു തെളിവുമില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ദിവ്യക്ക് ജാമ്യം അനുവദിക്കുകയെന്ന് പ്രോസിക്യൂഷൻ ചോദിച്ചു.
ജാമ്യാപേക്ഷയിൽ വാദം തുടരുകയാണ്. അതേസമയം എഡിഎമ്മിന് എതിരെ കൈക്കൂലി ആരോപണം പി.പി ദിവ്യ ആവർത്തിച്ചു. ജില്ലാ കളക്ടറുടെ മൊഴിയും പ്രശാന്തന്റെ സസ്പെൻഷനും ആയുധമാക്കി പ്രതിഭാഗം. തെറ്റ് പറ്റിയെന്ന് പറഞ്ഞാൽ കൈക്കൂലി എന്നല്ലാതെ മറ്റെന്ത് അർത്ഥമെന്നും പ്രതിഭാഗം അഭിഭാഷകൻ ജാമ്യാപേക്ഷയിൽ വാദിച്ചു.
Story Highlights : Prosecution says there is no evidence that Prashant paid bribe to ADM Naveen Babu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here