Advertisement

‘പരസ്യ പ്രസ്താവനകൾ ഇനി നടത്തരുത്; പ്രശ്നപരിഹാരത്തിന് നേരിട്ട് മേൽനോട്ടം വഹിക്കും’; സന്ദീപിനോട് RSS

November 5, 2024
2 minutes Read

സന്ദീപിനോട് അഭ്യർത്ഥനയുമായി ആർഎസ്എസ്. പരസ്യ പ്രസ്താവനകൾ ഇനി നടത്തരുത് എന്ന് നിർദ്ദേശം. പ്രശ്നപരിഹാരത്തിന് ആർഎസ്എസ് നേതൃത്വം നേരിട്ട് മേൽനോട്ടം വഹിക്കാമെന്ന് സന്ദീപിനോട് പറഞ്ഞു. ഇന്ന് ഉച്ചയോടെ ധാരണകൾ രൂപപ്പെടുമെന്ന് അറിയിപ്പ്. സന്ദീപ് കൊച്ചിയിൽ ആർഎസ്എസ് കാര്യാലയത്തിൽ ചർച്ചകൾക്കായി എത്തിയേക്കും. പാലക്കാട് തിരിച്ചടി ഉണ്ടാകുന്ന ഒരു ചർച്ചയും ഉണ്ടാകരുതെന്ന് ബിജെപി നേതാക്കൾക്കും നിർദ്ദേശം നൽകി.

ബിജെപി നേതൃത്വത്തോട് ഇടഞ്ഞ സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ ആർഎസ്എസ് നേതൃത്വം നേരിട്ടിറങ്ങുന്നു. കൊച്ചിയിലെ ആർഎസ്എസ് കാര്യാലയത്തിലേക്ക് സന്ദീപ് വാര്യർ ചർച്ചകൾക്കായി എത്തിയേക്കും. ഇപ്പോഴും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് സന്ദീപ് വാര്യർ. സന്ദീപിനെ ബിജെപി പൂർണമായും തള്ളുമ്പോൾ എടുത്തുചാടി തീരുമാനം വേണ്ടെന്നാണ് സിപിഐഎം തീരുമാനം. ഇന്നും സന്ദീപ് വാര്യരും എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാറും പരസ്പരം വിമർശനവുമായി രംഗത്തെത്തിയിരുന്നു.

Read Also: സന്ദീപ് വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് സി. കൃഷ്ണകുമാർ; ചായ ഒരു മോശം കാര്യമല്ലെന്ന് സന്ദീപിന്റെ മറുപടി

സന്ദീപ് വാര്യർ വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന് പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. ബിജെപിക്ക് യാതൊരു പ്രതിസന്ധിയും ഇല്ലെന്ന് കൃഷ്ണകുമാർ‌ വ്യക്തമാക്കി. ജനം ചർച്ച ചെയ്യുക വികസനമായിരിക്കുമെന്നാണ് കൃഷ്ണകുമാർ പ്രതികരിച്ചത്. ിതിന് മറുപടിയുമായാണ് സന്ദീപ് രം​ഗത്തെത്തിയത്. ചായ ഒരു മോശം കാര്യമല്ല എന്ന് സന്ദീപ് വാര്യർ ട്വന്റിഫോറിനോട് പ്രതികരിച്ചു. ‌ചായക്കടക്കാരനും ഒട്ടും മോശമല്ല. താൻ ഇപ്പോൾ ചായ കുടിക്കാൻ പോവുകയാണെന്ന് സന്ദീപ് പരിഹസിച്ചു. നരേന്ദ്രമോദി പോലും ചായ് പേ ചർച്ചയിലൂടെയാണ് അധികാരത്തിലേക്ക് എത്തിയതെന്ന് സന്ദീപ് മറുപടി നൽകി.

Story Highlights : RSS requests to not make any more public statements to Sandeep Varier

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top