‘കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയന്‍റെ പാർട്ടിയും കെ സുരേന്ദ്രന്‍റെ ബിജെപിയുമാണ്’: കെ സുധാകരൻ
പൊലീസിന്‍റേത് ആണത്തമില്ലാത്ത തെമ്മാടിത്തമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുറിക്കകത്ത് പൊലീസുകാരെ പൂട്ടിയിടണമായിരുന്നു. പാതിരാത്രി വനിതാ നേതാക്കളുടെ മുറിയിൽ പരിശോധന നടത്തിയതിന് എന്ത് ന്യായീകരണമാണുള്ളത്? ഈ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്ന് കെ സുധാകരൻ പറഞ്ഞു.
കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയന്‍റെ പാർട്ടിയും കെ സുരേന്ദ്രന്‍റെ ബിജെപിയുമാണെന്ന് കെ സുധാകരൻ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ മുറികളിൽ അർദ്ധരാത്രി പൊലീസ് നടത്തിയ പരിശോധന സംബന്ധിച്ചാണ് സുധാകരന്‍റെ പ്രതികരണം. കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ചരിത്രത്തിൽ എവിടെയാണ് അങ്ങനെയൊരു സംഭവമുള്ളത്? കോടാനുകോടികൾ അധികാരം ഉപയോഗിച്ച് ഉണ്ടാക്കുകയാണ് പിണറായി വിജയൻ.
രാജ്യം നന്നാക്കലല്ല കുടുംബത്തെ നന്നാക്കുകയാണ് ലക്ഷ്യം”- സുധാകരൻ പറഞ്ഞു. വനിതാ പ്രവർത്തകരെ കരുതിക്കൂട്ടി അപമാനിക്കാൻ ശ്രമിച്ചു. പൊലീസുകാരെ കയറൂരി വിടുന്ന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് കെ സുധാകരൻ വ്യക്തമാക്കി. ഇന്നലെ അർദ്ധരാത്രിയായിരുന്നു പരിശോധന.
ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നീ വനിതാ നേതാക്കളുടെ മുറികളിലും പരിശോധന നടത്തി. വനിതാ പൊലീസ് ഇല്ലാതെ പരിശോധിക്കാനാവില്ലെന്ന് ഷാനിമോൾ ഉസ്മാൻ നിലപാടെടുത്തു. കൂടാതെ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതിക്കൊടുക്കാൻ പൊലീസ് തയ്യാറായില്ല. ഇതോടെ കോൺഗ്രസ് നേതാക്കൾ പ്രതിഷേധിച്ചു.
Story Highlights : K Sudhakaran against cpim and bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here