‘എന്റെ കാറും പൊലീസ് പരിശോധിച്ചു, പാലക്കാട്ടെ പരിശോധന സ്വാഭാവികം’; എംവി ശ്രേയാംസ് കുമാർ
പാലക്കാട്ടെ പരിശോധന സ്വാഭാവിക നടപടിയെന്ന് ആർജെഡി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ് കുമാർ. എന്റെ കാർ തടഞ്ഞുനിർത്തി പൊലീസ് പരിശോധിച്ചിരുന്നു. ഇലക്ഷൻ സമയത്ത് പരിശോധന സ്വാഭാവികമാണ് അത് ഇലക്ഷൻ കമ്മീഷന്റെ നടപടിക്രമങ്ങളിൽ ഒന്നാണ് ഒരുതെറ്റും അതിൽ കാണുന്നില്ലെന്ന് എംവി ശ്രേയാംസ് കുമാർ ട്വന്റി ഫോറിനോട് പറഞ്ഞു.
Read Also: പാതിരാറെയ്ഡ്, പ്രതിഷേധം തെരുവിലേക്ക്; എസ് പി ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്, സംഘർഷം
പ്രതിഷേധം രാഷ്ട്രീയലക്ഷ്യം വെച്ചാണ്. ഏത് രാഷ്ട്രീയ പാർട്ടി ആണെങ്കിലും ഒരു അവസരം കിട്ടുമ്പോൾ അതിനെ എങ്ങിനെ അനുകൂലമാക്കാം എന്നുള്ള ചിന്ത സ്വാഭാവികമായും ഉണ്ടാകുന്നതാണ്, അതിൽ ഒരു അസ്വാഭാവികതയും കാണുന്നില്ല. പാലക്കാട്ടെ സംഭവത്തിൽ ഹോട്ടലിൽ റെയ്‌ഡ് നടക്കുന്ന സമയത്ത് ആദ്യം വനിതാ പൊലീസ് ഉണ്ടായിരുന്നില്ല എന്ന കാര്യത്തിൽ പരാതി വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : My car was also checked by the police, the Palakkad check was normal; MV Shreyams kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here