Advertisement

‘സമസ്തയുടെ കാര്യത്തിൽ ഷാജി അഭിപ്രായം പറയേണ്ട’; എസ്കെഎസ്എസ്എഫ്

November 7, 2024
Google News 1 minute Read

മുസ്ലിംലീഗ് നേതാവ് കെ.എം ഷാജിക്കെതിരെ എസ്കെഎസ്എസ്എഫ്. സമസ്തയുടെ കാര്യത്തിൽ ഷാജി അഭിപ്രായം പറയണ്ട. സമസ്തയുടെ പ്രശ്നങ്ങൾ സമസ്തക്കകത്തുള്ളവർ പരിഹരിക്കുമെന്നും അനാവശ്യ ഇടപെടൽ പ്രശ്നം രൂക്ഷമാക്കുമെന്നും എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒപി അഷ്റഫ് ട്വന്റിഫോറിനോട് പറഞ്ഞു.

ആരോപണത്തിന് മറുപടി പറയാൻ വന്നവരെ കെ.എം ഷാജി സിപിഐഎം സ്ലീപ്പിങ് സെല്ലാക്കി മാറ്റി. മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളർപ്പിൽ ദുഃഖിക്കുന്നു എന്ന് പറഞ്ഞ ആളാണ്. ഖുറാഫാത്ത് കുറക്കാൻ മുജാഹിദുകൾ ഒറ്റക്കെട്ടായി നിൽക്കണം എന്നാണ് ഷാജി പറഞ്ഞത്. മുഹമ്മദലി ശിഹാബ് തങ്ങളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചവരാണ് മുജാഹിദുകൾ. സമസ്ത നേതാക്കളെ അവഹേളിച്ചവർക്കെതിരെ ലീഗ് നടപടിയെടുത്തില്ല. സമസ്തയെ ആശയം കൊണ്ട് എതിരിടാൻ കഴിയാത്തവർ ഘടനാപരമായി തകർക്കാൻ ശ്രമിക്കുന്നുവെന്നും ഒപി അഷ്റഫ് 24 നോട് പറഞ്ഞു.

സമസ്തയ്ക്കുള്ളിലെ സ്ലീപ്പിങ് സെല്‍ പ്രതികരിച്ചു തുടങ്ങിയെന്നാണ് മുസ്ലീം യൂത്ത് ലീഗ് അധ്യക്ഷന്‍ കെ.എം ഷാജി പറഞ്ഞത്. ഹമീദ് ഫൈസി തനിക്ക് എതിരെ ആരോപണം ഉന്നയിക്കുന്നത് തട്ടിപ്പ് കേസില്‍ നിന്ന് രക്ഷപ്പെടാനാണെന്ന് കെ.എം ഷാജി പറഞ്ഞു. എസ്.വൈ.എസിന്റെ പേരില്‍ നടത്തിയ പത്രസമ്മേളനത്തിന് എന്ത് ആധികാരികയാണ് ഉള്ളതെന്ന് കെ.എം ഷാജി ചോദിച്ചു. എസ് വൈ എസിന്റെ തീരുമാനം പറയാന്‍ ഹമീദ് ഫൈസിക്ക് അധികാരമില്ല. കേരളത്തിലെ ഏത് സമുദായ സംഘടനകളിലും പിളര്‍പ്പ് വന്നാല്‍ തനിക്ക് വ്യക്തിപരമായ വേദനയുണ്ടാകും. യഥാര്‍ത്ഥത്തില്‍ ഇത് ലീഗ്- സമസ്ത പ്രശ്‌നമല്ല. സമസ്തയില്‍ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. സമസ്തയെ മറയാക്കി ലീഗിനെ ആക്രമിക്കുന്നത് നോക്കി നില്‍ക്കില്ലെന്നും കെ.എം ഷാജി പറഞ്ഞിരുന്നു.

Story Highlights : SKSSF against Muslim League leader KM Shaji

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here