Advertisement

‘സ്ഥാനാർത്ഥിയോ നേതാക്കളോ ഒരിക്കൽ പോലും വിളിച്ചില്ല’; പാലക്കാട് യുഡിഎഫിന് നൽകിയ പിന്തുണ പുനഃപരിശോധിക്കാൻ ഡിഎംകെ

November 8, 2024
Google News 1 minute Read

പാലക്കാട് യുഡിഎഫിന് നൽകിയ പിന്തുണ പുനഃപരിശോധിക്കാൻ പി വി അൻവറിന്റെ ഡിഎംകെ. ഉപാധികളില്ലാതെ പിന്തുണ നൽകിയിട്ടും കോൺഗ്രസ് അവഗണിച്ചു. രണ്ടുദിവസത്തിനകം മണ്ഡലം കൺവെൻഷൻ വിളിച്ചു ചേർക്കും. പുതിയ തീരുമാനം അന്ന് പ്രഖ്യാപിക്കും. സ്ഥാനാർത്ഥിയോ നേതാക്കളോ ഒരിക്കൽ പോലും വിളിച്ചില്ലെന്ന് മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്ന മിൻഹാജ് ട്വന്റി ഫോറിനോട് പറഞ്ഞു.

പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് ഡിഎംകെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡിഎംകെ സ്ഥാനാർഥി എം എ മിൻഹാജിനെ പിൻവലിച്ചു കൊണ്ടാണ് യുഡിഎഫിന് ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ചത്. ഡിഎംകെ പിന്തുണക്ക്‌ അൻവറിനോട് രാഹുൽ മാങ്കൂട്ടത്തിൽ നന്ദിയും അറിയിച്ചിരുന്നു. അൻവറിന്റെയും ഡിഎംകെയുടെയും തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. വർഗീയതയെ ചെറുക്കൻ മതനിരപേക്ഷ മനസുള്ള ആരുടേയും വോട്ട് വാങ്ങുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ചേലക്കരയിൽ പിന്തുണയില്ലാത്തത് എന്തുകൊണ്ടെന്ന് അറിയില്ല. ചേലക്കരയിലും അൻവർ പിന്തുണ നൽകണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും രാഹുൽ പറഞ്ഞിരുന്നു.

അതേസമയം പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അൻവർ രൂക്ഷമായി വിമർശിച്ചിരുന്നു.

Story Highlights : DMK rethink support Palakkad UDF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here