Advertisement

ഫ്‌ളവേഴ്‌സ് കൽപ്പാത്തി ഉത്സവ്; 7 വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം, പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ഇന്ന് കല്‍ക്കി ബാൻഡ് എത്തും

November 8, 2024
Google News 1 minute Read

കുറഞ്ഞ ദിവസംകൊണ്ട് പാലക്കാട്ടുകാരുടെ പ്രിയ ആഘോഷവേദിയായി മാറിയ കല്പാത്തി ഉത്സവില്‍ എത്തുന്ന കുട്ടികള്‍ക്ക് സന്തോഷവാര്‍ത്ത. ശിശുദിനതോടനുബന്ധിച്ച് 7 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യം. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് 50 രൂപയാക്കി കുറച്ചു. കൂടാതെ മുതിർന്നവർക്ക്
80 രൂപയാണ് പുതുക്കിയ ടിക്കറ്റ് നിരക്ക്.

രാഥോത്സവത്തിന് തുടക്കമായതിന് പിന്നാലെയാണ് ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഓഫര്‍ പ്രഖ്യാപിച്ചത്. പ്രേക്ഷകരെ കയ്യിലെടുക്കാന്‍ കല്‍ക്കി ബാന്റ് ഇന്നെത്തും. വൈകീട്ട് 3 മണിക്കാണ് ഇന്ദിരഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ വേദിയിലേക്ക് പ്രവേശനം. ഉത്സവവേദിയിലേക്കുളള കല്പാത്തിയിലെ ടിക്കറ്റ് കൗണ്ടര്‍ ബ്രാഹ്‌മണസഭ നേതാവ് കരിമ്പുഴ രാമന്‍ ഉദ്ഘാടനം ചെയ്തു.

ആസ്വാദനത്തിന്റെ അനന്തസാധ്യതകള്‍ തുറന്നിട്ട കല്പാത്തി ഉത്സവിലേക്ക് ഓരോ ദിനവും ഒഴുകിയെത്തുന്നത് ആയിരങ്ങളാണ്. കുട്ടേട്ടനും എആര്‍വിആര്‍ ഷോയും ആസ്വദിക്കാന്‍ ഒരിക്കല്‍ എത്തിയവര്‍ തന്നെ വീണ്ടും വീണ്ടും ഉത്സവവേദിയിലെത്തുന്നു.

17വരെ തുടരുന്ന ഉത്സവാഘോഷത്തില്‍ സര്‍പ്രൈസുകളുടെ പെരുമഴയാണ് പാലക്കാട്ടുകാരെ കാത്തിരിക്കുന്നത്. കല്‍ക്കി ബാന്റ് ആണ് ഇന്ന് പാലക്കാട്ടുകാരെ രസിപ്പിക്കാന്‍ വേദിയിലെത്തുന്നത്. നാളെ ഷൈൻ ടോം ചാക്കോ നായകനായ അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രത്തിലെ താരങ്ങളും ഉത്സവവേദിയിലെത്തും. ഉപ്പും മുളകും താരങ്ങള്‍, ടീം പഞ്ചാഗ്‌നി,സ്റ്റാര്‍മാജിക്ക് സംഘം, ട്വന്റി ഫോറിലെ പ്രിയ അവതാരകര്‍ എന്നിവരും വരും ദിവസങ്ങളില്‍ വേദിയിലെത്തും.

Story Highlights : Flowers kalpathy utsav ticket offer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here