Advertisement

പശ്ചിമേഷ്യന്‍ സംഘര്‍ഷം, യുക്രൈന്‍ യുദ്ധം, തായ്വാന്‍ വിഷയം, സാമ്പത്തിക ബന്ധം; ട്രംപിന്റെ രണ്ടാം വരവില്‍ ചൈന നടത്തുന്നത് വന്‍ തയാറെടുപ്പുകളെന്ന് റിപ്പോര്‍ട്ട്

November 8, 2024
3 minutes Read
Tariffs, tech and Taiwan: how China is preparing for trump

തങ്ങളുടെ ഏറ്റവും വലിയ ജിയോപൊളിറ്റിക്കല്‍ എതിരാളിയെങ്കിലും വ്യവസായ കാര്യത്തിലുള്‍പ്പെടെ സദാ ചൈനയ്ക്ക് ബന്ധപ്പെടേണ്ടി വരുന്ന രാജ്യമാണ് അമേരിക്ക. ബൈഡന്‍ മാറി ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുമ്പോള്‍ രാഷ്ട്രീയത്തിലു ബിസിനസിലും അമേരിക്കയുടെ ‘ട്രംപ് കാര്‍ഡിനെ’ നേരിടാന്‍ ചൈന മുന്നൊരുക്കങ്ങളിലേക്ക് കടന്നുകഴിഞ്ഞെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്രംപിനെ സംബന്ധിച്ച് ആദ്യ വരവിലും രണ്ടാം വരവിലും നയപരമായോ പ്രത്യയശാസ്ത്രപരമായോ കാര്യമായ മാറ്റങ്ങള്‍ വന്നിട്ടില്ലെങ്കിലും യുദ്ധങ്ങളുടേയും സംഘര്‍ഷങ്ങളുടേയും ഒരു ആഗോള പശ്ചാത്തലത്തില്‍ രണ്ടാംവരവില്‍ ചൈന ട്രംപിനെ കൂടുതല്‍ അപകടകാരിയായി കാണുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാലാണ് ഷി ജിന്‍പിംഗ് ട്രംപിനെ നേരിടാന്‍ വിശാലമായ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. (Tariffs, tech and Taiwan: how China is preparing for trump)

റഷ്യ- യുക്രൈന്‍ സംഘര്‍ഷത്തിന്റേയും അനുദിനം അശാന്തമായിക്കൊണ്ടിരുന്ന പശ്ചിമേഷ്യയിലെ അവസ്ഥയും കൂടി ട്രംപിന്റെ രണ്ടാം വരവിന്റെ മുന്നൊരുക്കങ്ങളില്‍ ചൈന പരിഗണിക്കുന്നുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സഖ്യകക്ഷികളുമായി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചൈന തയാറെടുക്കുകയാണെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാങ്കേതികവിദ്യയില്‍ സ്വാശ്രയത്വം വര്‍ധിപ്പിക്കാന്‍ ചൈനയില്‍ തിരക്കിട്ട ആലോചനകള്‍ നടക്കുന്നത് ട്രംപിന്റെ വിജയം മുന്നില്‍ക്കണ്ടായിരുന്നെന്നും വിലയിരുത്തലുകള്‍ വരുന്നുണ്ട്.ട്രംപ് ഇതിനകം സൂചിപ്പിച്ചുകഴിഞ്ഞ പുതിയ താരിഫുകള്‍ക്കായി ഇപ്പോള്‍ കൂടുതല്‍ ദുര്‍ബലമായ സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിന് പണം നീക്കിവച്ചും ട്രംപിന്റെ തിരിച്ചുവരവിന് ബെയ്ജിംഗ് തയ്യാറെടുക്കുകയാണ്.

Read Also: കശ്മീരില്‍ സൈന്യത്തിന്റെ നിര്‍ണായക നീക്കം; ഗ്രനേഡ് ആക്രമണം പാക് ഭീകരരുടെ നിര്‍ദേശത്തെ തുടര്‍ന്നെന്ന് കണ്ടെത്തല്‍; ഉന്നത ഉദ്യോഗസ്ഥര്‍ ഡിജിപിയെ കണ്ടു

യുഎസും സഖ്യകക്ഷികളും തമ്മിലുള്ള വിള്ളലുകള്‍ മുതലെടുക്കുന്നതില്‍ ചൈന ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ഷാങ്ഹായിലെ ഫുഡാന്‍ സര്‍വകലാശാലയിലെ അന്താരാഷ്ട്ര ബന്ധ വിദഗ്ധന്‍ ഷാവോ മിംഗ്ഹാവോ വിലയിരുത്തുന്നത്. വ്യാപാര ബന്ധങ്ങളെ ശക്തിപ്പെടുത്താന്‍ ചില കരാറുകളും ചൈന മയപ്പെടുത്താന്‍ ഒരുങ്ങുകയാണ്.

തായ്വാന് പിന്തുണ ശക്തിപ്പെടുത്താനുറച്ച അമേരിക്കന്‍ നിലപാടിനെ ട്രംപിന്റെ വരവിന്റെ കൂടി പശ്ചാത്തലത്തില്‍ കൂടുതല്‍ ശക്തിയായി ചെറുക്കാന്‍ ചൈന ആലോചനകള്‍ തുടങ്ങി. എന്നാല്‍ തായ്വാനെതിരായ ട്രംപിന്റെ പ്രസ്താവനകള്‍ അന്തരീക്ഷത്തില്‍ നില്‍ക്കുന്നതിനാല്‍ ചൈന-തായ്വാന്‍ വിഷയത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ നിലപാട് എന്തെന്നറിയാന്‍ ചൈന പ്രതീക്ഷയോടെ കാത്തുനില്‍ക്കുകയാണ്.

Story Highlights : Tariffs, tech and Taiwan: how China is preparing for trump

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top