Advertisement

‘ഉദ്യോഗസ്ഥരുടെ ധൂർത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു; അരിയുടെ ഗുണനിലവാരം സംബന്ധിച്ച പുതിയ ആക്ഷേപം സത്യവിരുദ്ധം’; മന്ത്രി കെ രാജൻ

November 9, 2024
2 minutes Read

മുണ്ടക്കൈ -ചൂരൽമലയിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ധൂർത്തിൽ കളക്ടറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ. താമസം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഒരു രൂപ പോലും ഇതുവരെ ആർക്കും അനുവദിച്ചിട്ടില്ല. റിപ്പോർട്ട് ലഭ്യമായ ശേഷം തുടർനടപടികൾ എടുക്കുമെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

താമസവും മറ്റു കാര്യങ്ങൾക്കുമായി ഒരു രൂപ പോലും ഇതുവരെ ആർക്കും അനുവദിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ബില്ല് സമർപ്പിച്ചത് കൊണ്ട് ആർക്കും പണം കിട്ടണമെന്നില്ല. നിയമം അനുസരിച്ചു മാത്രമേ മുന്നോട്ടു പോകൂവെന്ന് മന്ത്രി വ്യക്തമാക്കി. ആർഭാടമായ ഒന്നും അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ധൂര്‍ത്തിന്റെ ബില്ലുകള്‍ പുറത്തുവന്നിരുന്നു. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന്‍ താമസിച്ചത് പ്രതിദിനം 4000 രൂപ വാടകയുള്ള ഹോട്ടലില്‍. 48 ദിവസത്തെ താമസത്തിന് 1,92,000 രൂപ ബില്‍. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് ഈ തുക അനുവദിക്കാന്‍ കലക്ടര്‍ക്ക് ബില്‍ സമര്‍പ്പിച്ചിരുന്നു.

Read Also: ചൂരല്‍ മല മുണ്ടക്കൈ ദുരന്തം ധൂര്‍ത്തിനുള്ള അവസരമാക്കി ഉദ്യോഗസ്ഥര്‍, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന്‍ താമസിച്ചത് പ്രതിദിനം 4000 രൂപ വാടകയുള്ള ഹോട്ടലില്‍

വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിൽ വിതരണം ചെയ്ത അരിയുടെ ഗുണനിലവാരം സംബന്ധിച്ച വിവാദത്തിൽ സർക്കാരിന് ഒന്നും പേടിക്കാനില്ലെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. പുതിയ ആക്ഷേപം സത്യവിരുദ്ധമാണ്. രണ്ടുമാസം മുൻപ് സന്നദ്ധ സംഘടനകൾ വിതരണം ചെയ്ത വസ്തുക്കൾ അവിടെയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Read Also: റവന്യൂ വകുപ്പിൻ്റെ വാദങ്ങൾ പൊളിയുന്നു; ഭക്ഷ്യ കിറ്റിനായി കൊടുത്ത് വിട്ട അരി ചാക്കുകൾ പകുതിയും ഉപയോഗ ശൂന്യം

മേപ്പാടി പഞ്ചായത്തിനടക്കം 7 പഞ്ചായത്തുകളിൽ അരി വിതരണം ചെയ്തത്. മറ്റു ആറു പഞ്ചായത്തുകളിലും പ്രശ്നങ്ങളില്ല. സർക്കാരിന് ഒന്നും പേടിക്കാനില്ലത്തതുകൊണ്ടാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് മന്ത്രി പറഞ്ഞു. വയനാട്ടിൽ ഭക്ഷ്യ കിറ്റിനായി റവന്യൂ വകുപ്പ് കൊടുത്ത് വിട്ട അരി ചാക്കുകൾ പകുതിയും ഉപയോഗ ശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. ഒന്നാം തിയ്യതി കൊണ്ടുവന്ന അരി ചാക്കുകളാണ് ഉപയോഗ ശൂന്യമാണെന്ന് കണ്ടെത്തിയത്. മിക്ക അരി ചാക്കുകളും കാലാവധി കഴിഞ്ഞതെന്നായിരുന്നു കണ്ടെത്തൽ. ഒന്നാം തിയ്യതി കൊണ്ടുവന്ന അരി ചാക്കുകളാണ് ഉപയോഗ ശൂന്യമാണെന്ന് കണ്ടെത്തിയിരുന്നത്.

Story Highlights : Minister K Rajan reacts in Distribution of rotten rice to landslide victims

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top