Advertisement

ഉപതെരഞ്ഞെടുപ്പില്‍ പിഡിപിയുടെ പിന്തുണ എല്‍ഡിഎഫിന്; പി ജയരാജന്റെ പുസ്തകത്തിലെ മഅദനി വിമര്‍ശനം വ്യക്തിപരമെന്ന് പിഡിപിയുടെ വിലയിരുത്തല്‍

November 9, 2024
Google News 2 minutes Read
PDP will support LDF in byelections

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ പിഡിപിയുടെ പിന്തുണ എല്‍ഡിഎഫിന്. എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. മതേതര ചേരിക്കൊപ്പം നില്‍ക്കുമെന്ന നിലപാടിന്റെ ഭാഗമായി എല്‍ഡിഎഫിനുള്ള പിന്തുണ തുടരുമെന്ന് പിഡിപി അറിയിച്ചു. (PDP will support LDF in byelections)

കഴിഞ്ഞ മാസമാണ് പിഡിപി അധ്യക്ഷന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരെ പുസ്തകത്തിലൂടെ സിപിഐഎം നേതാവ് പി ജയരാജന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. മഅദനിയിലൂടെ യുവാക്കള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടുവെന്നും ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷമുളള മഅദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതില്‍ പ്രധാന പങ്കുണ്ടെന്നുമായിരുന്നു പുസ്തകത്തിലൂടെ പി ജയരാജന്‍ ആരോപിച്ചിരുന്നത്. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് പിഡിപി എല്‍ഡിഎഫിന് പിന്തുണ നല്‍കുന്ന കാര്യം പുനരാലോചിക്കാന്‍ തീരുമാനിച്ചത്. പി ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് വിലയിരുത്തിലാണ് എല്‍ഡിഎഫിന് പിന്തുണ തുടരാന്‍ പിഡിപി ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്.

Read Also: വഖഫ് പരാമര്‍ശത്തില്‍ സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്, മത വികാരം വൃണപ്പെടുത്തിയെന്ന് പരാതി

പിഡിപിയോടോ മഅദനിയോടോ പാര്‍ട്ടിക്കോ മുന്നണിക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ പി ജയരാജന്റെ നിലപാടല്ലെന്നാണ് പിഡിപി മനസിലാക്കുന്നത്. പി ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. മുന്‍ തെരഞ്ഞെടുപ്പുകളിലും പിഡിപി പിന്തുണ എല്‍ഡിഎഫിനായിരുന്നു. പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന വാദത്തെ പിഡിപി തള്ളി. മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലെന്നും പിഡിപി അഭിപ്രായപ്പെട്ടു.

Story Highlights : PDP will support LDF in byelections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here