മട്ടന്നൂര്‍ സഹിന സിനിമാസില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണ് അപകടം, സിനിമ കാണുകയായിരുന്ന 4 പേര്‍ക്ക് പരിക്ക്
മട്ടന്നൂര്‍ സഹിന സിനിമാസില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണ് അപകടം. സിനിമ കാണുകയായിരുന്ന 4 പേര്‍ക്ക് പരിക്ക്. സിനിമ പ്രദര്‍ശനം നടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
ഇന്ന് വൈകിട്ട് 6.15 ഓടെയാണ് സംഭവം. തിയേറ്ററിന്റെ ഒരു ഭാഗത്ത് കോണ്‍ക്രീറ്റ് റൂഫിന് മുകളിലായി വാട്ടര്‍ ടാങ്ക് ഉണ്ടായിരുന്നു. ടാങ്ക് തകര്‍ന്നതോടെ റൂഫും തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു. സിനിമ കാണുകയായിരുന്നയാളുകള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നാല് പേരെയും ആശുപത്രിയിലേക്ക് മാറ്റി. ഒരാള്‍ക്ക് സാരമായ പരിക്കുണ്ട്.
പ്രദേശത്ത് പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു. പരിക്കേറ്റയാളുകളെ തിയേറ്ററുമായി ബന്ധപ്പെട്ട ആരും തിരിഞ്ഞു നോക്കുന്നില്ല എന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടം നടന്ന സ്ഥലത്തേക്ക് ആരെയും പ്രവേശിപ്പിക്കുന്നുമില്ലെന്നും ഇവര്‍ പറഞ്ഞു. ആരോപണം തിയേറ്ററുമായി ബന്ധപ്പെട്ടവര്‍ നിഷേധിച്ചു. ഉടമയം അദ്ദേഹത്തിന്റെ സഹോദരിയുമെല്ലാം പരിക്കേറ്റവര്‍ക്കൊപ്പമുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.
Story Highlights : Water tank collapse in Mattannur Sahina Cinemas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here