Advertisement

ഓസ്കർ ചിത്രം അനോറക്കെതിരെ അമേരിക്കൻ കൊമേഡിയൻ ; ചർച്ചയാക്കി ഹോളിവുഡ്

March 16, 2025
Google News 2 minutes Read

ഷോൺ ബേക്കർ സംവിധാനം ചെയ്ത് അഞ്ച് ഓസ്കാറുകൾ നേടിയ അനോറ എന്ന ചിത്രത്തിനെതിരെ അമേരിക്കൻ കൊമേഡിയൻ ബിൽ മാഹെർ. ചിത്രം ലൈംഗീകവൃത്തിയെ വെള്ള പൂശാൻ ശ്രമിക്കുന്നുവെന്നും, സെക്സ് എന്നത് ഒരിക്കലും ഒരു തൊഴിൽ അല്ലാത്തപക്ഷം ശരീരം വിറ്റ് ജീവിക്കുന്നവരെ ലൈംഗീക തൊഴിലാളികളെന്ന് വിളിക്കാനാവില്ലയെന്നും, ബിൽ മാഹെർ, റിയൽ ടൈം വിത്ത് ബിൽ മാഹെർ എന്ന തന്റെ കോമഡി ടീവീ ഷോയിൽ പറഞ്ഞ പ്രസ്താവന ഹോളിവുഡിൽ ഇപ്പോൾ ചർച്ചയാകുകയാണ്.

“ഇത്തവണത്തെ ഓസ്കർ വേദി അഭിസാരികകൾക്ക് വേണ്ടി അല്പം സമയം മാറ്റിവെച്ചു, അനോറയിലെ നായികയും സംവിധായകനും ലൈംഗീക തൊഴിലാളി സമൂഹത്തിന് ഓസ്കർ വേദിയിൽ നന്ദി പറഞ്ഞിരിക്കുകയാണ്, കുറച്ച് നാൾ മുൻപ് ‘ഒരു പറ്റം അഭിസാരികകൾ’ ആയിരുന്നവർ ഇപ്പൊ ഒരു സമൂഹമാണ് പോലും. അടുത്തിടെ ഒരു യുവതി കടുത്ത ദാരിദ്ര്യം കാരണം, നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിച്ച് പണം സംബന്ധിക്കുന്ന ‘ഒൺലി ഫാൻസ്‌’ എന്ന സൈറ്റിൽ അക്കൗണ്ട് എടുക്കുകയും പിന്നീടതിൽ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും ചെയ്തപ്പോൾ, സംഭവത്തെ ഉദ്ധരിച്ച് ഒരു രാഷ്ട്രീയക്കാരി പറഞ്ഞത് ലൈംഗീകവൃത്തിയും തൊഴിൽ തന്നെയെന്നാണ്. എന്നാൽ സെക്സ് ഒരിക്കലും ഒരു തൊഴിലല്ല എന്നതാണ് യാഥാർഥ്യം” ബിൽ മഹർ പറയുന്നു.

ഡിസ്‌നി സിനിമയാക്കിയ, സിൻഡ്രല്ല എന്ന നാടോടിക്കഥയുടെ ആധുനിക രൂപമെന്ന പേരിൽ പുറത്തിറങ്ങിയ അനോറയിൽ റഷ്യൻ പ്രഭുവിന്റെ മകനുമായി പ്രണയത്തിലാകുന്ന അനോറ എന്ന ലൈംഗീക തൊഴിലാളിയുടെ കഥയായിരുന്നു പ്രമേയം. പ്രണയിനികൾ വിവാഹം കഴിക്കുകയും പിന്നീട് നായകൻറെ മാതാപിതാക്കൾ വിവാഹം റദ്ദ് ചെയ്യാനായി രംഗത്തെത്തുന്നതോടെ കഥയുടെ ഗതി മാറുകയാണ്. മികച്ച നടി, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ചിത്രം, മികച്ച ചിത്രസംയോജനം എന്നിവയ്ക്കായിരുന്നു ചിത്രം പുരസ്കാരങ്ങൾ നേടിയത്. അഞ്ചിൽ നാല് ഓസ്കറും ഷോൺ ബേക്കറിന് തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.

തന്റെ വിമർശനം സിനിമയ്‌ക്കെതിരെ അല്ല എന്നും അനോറ വളരെ മികച്ച ഒരു സിനിമയാണ് എന്നും, അനോറ മാത്രമല്ല ഷോൺ ബേക്കറിന്റെ മറ്റെല്ലാ ചിത്രങ്ങളും മനോഹരമാണ് പക്ഷെ അവയെല്ലാം ലൈംഗീകവൃത്തി പ്രതിപാദ്യമാണ് എന്നതാണ് കൗതുകകരം എന്നും ബിൽ മാഹെർ പറയുന്നു. ലൈംഗീക തൊഴിലാളിയെന്ന പദം ആ പ്രവൃത്തിയെ സമൂഹം വളരെ സൗമ്യമായി സമീപിക്കാൻ കാരണമാകും, എന്തോ ഓഫിസ് വർക്ക് പോലെയാണോ അത്, ആ പ്രവൃത്തി ചെയ്യുന്നത് പലപ്പോഴും അവർക്ക് വേറെ വഴിയില്ലാതെ വരുമ്പോഴാണ്. അതുകൊണ്ട് പേര് മാറ്റിയത് കൊണ്ട് ജോലി മാറില്ല ഷോൺ ബേക്കർ കൂട്ടിച്ചേർത്തു.

Story Highlights :“Prostitution is not a profession” ; American comedian against anora

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here