Advertisement

ആലുവയിൽ വൻ തീപിടുത്തം; ഇലക്ട്രോണിക് കടയ്ക്ക് തീപിടിച്ചു

November 10, 2024
2 minutes Read

ആലുവ തോട്ടുമുക്കത്ത് വൻ തീപിടുത്തം. ഇലക്ട്രോണിക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. ഐ ബെൽ ഷോ റൂമിനാണ് തീപിടിച്ചത്. ഐ ബെല്ലിന്റെ ഷോറൂമിന്റെ മുകളിലത്തെ നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഷോറൂം പൂർണമായി കത്തിനശിച്ചിട്ടുണ്ട്. തീയണയ്ക്കാൻ ഫയർഫോഴ്‌സ് ശ്രമിക്കുന്നുണ്ട്. ഞായറാഴ്ച ആയതിനാൽജീവനക്കരാരും കടയിലില്ല.(Fire caught at electronic shop at Aluva )

രണ്ട് യൂണീറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ യൂണീറ്റ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. റോഡിലേക്ക് ഗ്ലാസുകളും മറ്റും പൊട്ടി തെറിച്ച് വീഴുന്നുണ്ട്. ഐ ബെല്ലിന്റെ ഗോഡൗണിനാണ് തീപിടിച്ചിരിക്കുന്നത്. തീപടർന്ന് പിടിച്ചതെങ്ങനെയെന്നതിൽ വ്യക്തതയില്ല. ഉച്ച കഴിഞ്ഞ് 3.30ഓടെയാണ് കടയ്ക്ക് തീപിടിച്ചത്. അകത്തേക്ക് കയറുകയെന്നത് ശ്രമകരമാണ്. രണ്ടാം നിലയിൽ തീപടർന്ന് പിടിച്ചിരിക്കുകയാണ്. ഉടമസ്ഥൻ സ്ഥലത്തെത്തിയിട്ടുണ്ട്.

Story Highlights : Fire caught at electronic shop at Aluva

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top