ഫ്ളവേഴ്സ് കല്‍പ്പാത്തി ഉത്സവില്‍ ഇന്ന് സൂപ്പര്‍ സര്‍പ്രൈസുകളുടെ സൂപ്പര്‍ സണ്‍ഡേ; ഉപ്പും മുളകും ടീമുമെത്തും

ഫ്ളവേഴ്സ് കല്‍പ്പാത്തി ഉത്സവില്‍ ഇന്ന് സൂപ്പര്‍ സര്‍പ്രൈസുകളുടെ സൂപ്പര്‍ സണ്‍ഡേ. പ്രേക്ഷകര്‍ ഏറ്റവും അധികം കാത്തിരിക്കുന്ന ഉപ്പും മുളകും ടീം ഇന്ന് ഉത്സവവേദിയില്‍ എത്തും. ഇന്നലെ മേളയില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. (Flowers kalpathi ulsav super sunday specials updates)
ഒരു അന്വേഷണത്തിന്റെ തുടക്കം ടീം എടുത്തു ഇന്നലത്തെ ഉത്സവവേദി. കൈലാഷും ശിവധയും ബിജു സോപാനവും സ്മിനുവും ഷെയിനുമൊക്കെ പാലക്കാട്ടുകാരുടെ മനം കവര്‍ന്നു.
ഉത്സവവേദി പൂര്‍ണ്ണമായി കണ്ടാസ്വാദിച്ചാണ് താരങ്ങള്‍ മടങ്ങിയത്. ദുര്‍ഗയും വരുണും സംഗീതരാവിനെ സമ്പന്നമാക്കി. ഇന്ന് ഉപ്പും മുളകും സംഘമാണ് ഉത്സവവേദിയിലെ പ്രധാന ആകര്‍ഷണം,വൈകീട്ട് ആറുമണിക്ക് ടീം ഉപ്പും മുളകും പാലക്കാട് ഇന്ദിര ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ വേദിയിലെത്തും. യോഗ ഡാന്‍സും കോസ്‌മോപോളിറ്റന്‍ ക്ലബ്ബിലെ അംഗങ്ങളുടെ കലാപ്രകടനങ്ങളും ഇന്ന് നടക്കും.
Story Highlights : Flowers kalpathi ulsav super sunday specials updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here