Advertisement

ഐഎഎസ് തലപ്പത്തെ പോര്: പ്രശാന്തിനെതിരെ നടപടിയുണ്ടായേക്കും; പ്രശാന്തിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തി ഉദ്യോഗസ്ഥരും

November 10, 2024
3 minutes Read
IAS conflict government may take action against n prasanth ias

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലകിനെ പരസ്യമായി അധിക്ഷേപിച്ച കൃഷി വകുപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ എന്‍ പ്രശാന്തിനെതിരെ പരസ്യ വിമര്‍ശനവുമായി ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. എന്‍ പ്രശാന്ത് സമൂഹ മാധ്യമത്തിലൂടെയാണ് ഡോ.എ ജയതിലകിനെതിരെ വിമര്‍ശനം കടുപ്പിച്ചത്. പ്രശാന്തിനെതിരെ ചീഫ് സെക്രട്ടറിതലത്തില്‍ നടപടി ഉണ്ടാകുമെന്നാണ് സൂചന. (IAS conflict government may take action against n prasanth ias)

അവധി അപേക്ഷയുമായി ബന്ധപ്പെട്ട ജയതിലകിന്റെ റിപ്പോര്‍ട്ടാണ് പ്രശാന്തിനെ ചൊടിപ്പിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യ വിമര്‍ശനമുന്നയിച്ചത്. ചിത്തരോഗി എന്ന് ഉള്‍പ്പെടെയാണ് പ്രശാന്ത് ഫേസ്ബുക്കില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചത്.

Read Also: സിപിഐഎം പത്തനംതിട്ട എഫ്ബി പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ; ഉടന്‍ തന്നെ ദൃശ്യങ്ങള്‍ നീക്കി

അതേസമയം ഐഎഎസ് തലപ്പത്തെ അവധി വിവാദത്തില്‍ എന്‍.പ്രശാന്തിനെ സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ പിന്തുണയ്ക്കുകയാണ്. അവധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഗൗരവമുള്ളതല്ല. പൊതു വേദിയിലെ വിഴുപ്പലക്കല്‍ ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ട്വന്റി ഫോറിനോട് പറഞ്ഞു. ഉദ്യോഗസ്ഥര്‍ എല്ലാ ദിവസവും രാവിലെ വന്നു ഒപ്പിടണം എന്ന് പറയുന്നത് ശരിയായ രീതിയല്ലെന്നും എല്ലാ ദിവസവും ഒരിടത്തു ഇരുന്നു ഒപ്പിട്ടാല്‍ വിമര്‍ശിക്കാമെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ പറഞ്ഞു.

Story Highlights : IAS conflict government may take action against n prasanth ias

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top