തെന്മലയിൽ സദാചാര ഗുണ്ടായിസം; യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു
കൊല്ലം തെന്മലയിൽ സദാചാര ഗുണ്ടായിസം. പെൺ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ അഞ്ചംഗസംഘം നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു ദൃശ്യങ്ങൾ പകർത്തി. തെന്മല സ്വദേശി നിഷാദിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. ഇടമൺ സ്വദേശികളായ സുജിത്ത്, രാജീവ്, സിബിൻ, അരുൺ എന്നിവർ തെൻമല പൊലീസിൻ്റെ പിടിയിലായത്.
ഒളിവിലുള്ള ഒരു പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. അതേസമയം, ഗുരുതരമായി പരുക്കേറ്റ നിഷാദ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
Story Highlights : The young man was stripped naked, tied to a post and beaten at thenmala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here