Advertisement

‘സുരേഷ് ഗോപിയുടെ ഭീഷണി സിനിമയില്‍ മതി’, അലക്‌സ് റാം മുഹമ്മദിനെ ഭീഷണിപ്പെടുത്തിയതില്‍ പ്രതിഷേധം രേഖപ്പെടുത്തി ഡിവൈഎഫ്‌ഐ

November 12, 2024
Google News 2 minutes Read
alex

ട്വന്റിഫോര്‍ ന്യൂസിലെ റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മുഹമ്മദിനെ ചോദ്യം ചോദിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി മുറിയിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയതില്‍ പ്രതിഷേധം രേഖപ്പെടുത്തി ഡിവൈഎഫ്‌ഐ. പത്രപ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം ഭീഷണിയും അധിക്ഷേപവും കയ്യേറ്റവും തുടരുന്ന സുരേഷ് ഗോപിയുടെ നിലപാട് ഹീനവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി. പൊതു മണ്ഡലത്തില്‍ അങ്ങേയറ്റം അപഹാസ്യനാകുന്ന സുരേഷ് ഗോപി കേരളീയ സമൂഹത്തിന് ഒരു ബാധ്യതയാണെന്നും കൂട്ടിച്ചേര്‍ത്തു.

ഡിവൈഎഫ്‌ഐ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

പത്രപ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം ഭീഷണിയും അധിക്ഷേപവും കയ്യേറ്റം തുടരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാട് ഹീനവും പ്രതിഷേധാര്‍ഹവുമാണ്.

പൊതു മണ്ഡലത്തില്‍ അങ്ങേയറ്റം അപഹാസ്യനാകുന്ന സുരേഷ് ഗോപി കേരളീയ സമൂഹത്തിന് ഒരു ബാധ്യതയാണ്. കഴിഞ്ഞ ദിവസം 24 ന്യൂസിലെ റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മുഹമ്മദിനെ ചോദ്യം ചോദിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി മുറിയിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുകയുണ്ടായി. മുന്‍പും പത്രപ്രവര്‍ത്തകര്‍ക്കെതിരെ ഇതു പോലെയുള്ള അധിക്ഷേപങ്ങളും കയ്യേറ്റങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. നേരത്തെ വനിതാ മാധ്യമപ്രവര്‍ത്തകക്കെതിരെ ഇദ്ദേഹം നടത്തിയ മോശമായ പെരുമാറ്റം കേരളം ചര്‍ച്ച ചെയ്തതാണ്. അങ്ങേയറ്റം നിലവാരമില്ലാത്തതും തീര്‍ത്തും അപലപനീയവുമായ പ്രവര്‍ത്തിയാണ് ഉന്നതമായ ഭരണഘടനാ പദവിയിലിരിക്കുന്ന സുരേഷ് ഗോപിയില്‍ നിന്നും ഉണ്ടാവുന്നത്.
ഇദ്ദേഹത്തെ അടക്കി നിര്‍ത്താന്‍ പ്രധാനമന്ത്രി തയ്യാറാവണം.
സുരേഷ് ഗോപിയുടെ ഭീഷണി സിനിമയില്‍ മതി, കേരളത്തില്‍ അത് ചെലവാകില്ല.
പത്രപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സുരേഷ് ഗോപിയുടെ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

Story Highlights : DYFI registers protest over threat to Alex Ram Muhammed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here