മണ്ണാറശ്ശാല ക്ഷേത്ര ദർശനം നടത്തി മോഹൻലാൽ, നാഗരാജാവിന് കാണിക്ക അർപ്പിച്ച് താരം
മണ്ണാറശ്ശാല ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ മോഹൻലാൽ. ഇന്നലെ വെളുപ്പിന് 4 മണിയോടെ ആണ് സുഹൃ ത്ത് സനൽകുമാറിനൊപ്പം മോഹൻലാൽ ക്ഷേത്രത്തിൽ എത്തിയത്. മോഹൻലാൽ ക്ഷേത്രം സന്ദർശിക്കുന്ന വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
പ്രാർത്ഥനയ്ക്ക് ശേഷം മണ്ണാറശ്ശാല അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് മോഹൻലാൽ മടങ്ങിയത്.ക്ഷേത്ര ഭാരവാഹികളായ നാഗദാസ്,ജയദേവൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടാണ് പ്രസിദ്ധമായ നാഗരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവസർപ്പമായ വാസുകിയും നാഗയക്ഷിയുമാണ് പ്രധാന മൂർത്തികൾ. നിലവറയിൽ വിഷ്ണു സർപ്പമായ അനന്തനുമുണ്ട്.
മാസങ്ങൾക്ക് മുമ്പ് ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവ ക്ഷേത്രത്തിൽ മോഹൻലാൽ ദർശനം നടത്തിയിരുന്നു. പുലർച്ചെ 5.30-നാണ് അദ്ദേഹം ഇരിക്കൂർ മാമാനിക്കുന്ന് ക്ഷേത്രത്തിലെത്തിയത്. അന്ന് ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ‘മറികൊത്തൽ’ നടത്തിയിരുന്നു.ഇതിന്റെ ദൃശ്യങ്ങളും വീഡിയോകളുമെല്ലാെ അന്ന് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.
Story Highlights : Mohanlal visit to Mannarasala Nagaraja temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here