Advertisement

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

November 12, 2024
Google News 2 minutes Read
police

നവംബർ മൂന്നിന് ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമുള്ള ഞായറാഴ്ച മാർക്കറ്റിൽ ഉണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ബന്ദിപ്പോര സ്വദേശിനിയായ 45 കാരി ആബിദയാണ് മരിച്ചത്. എസ്എംഎച്ച്എസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഗ്രനേഡ് ആക്രമണത്തിൽ 12 പേർക്കാണ് പരുക്കേറ്റിരുന്നത്. സംഭവത്തിൽ ശ്രീനഗർ സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉസാമ യാസിൻ ഷെയ്ക്ക്, ഉമർ ഫയാസ് ഷെയ്ക്ക്, അഫ്നാൻ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. പാകിസ്താൻ ഭീകരരുടെ നിർദ്ദേശം അനുസരിച്ചാണ് ആക്രമണം നടന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ടൂറിസം ഓഫീസിന് സമീപത്ത് നിർത്തിയിട്ടിരുന്ന സുരക്ഷാ സേനയുടെ വാഹനത്തെ ലക്ഷ്യമാക്കി ഇവർ ഗ്രനേഡ് എറിയുകയായിരുന്നു. സാധനം വാങ്ങാൻ എത്തിയവരുടെ ഉൾപ്പെടെ വലിയ തിരക്കായിരുന്നു മാർക്കറ്റിൽ. സ്ഫോടനത്തിൽ പ്രദേശവാസികളാണ് പരുക്കേറ്റവരിലേറെയും. ലഷ്കറെ തായ്ബയുടെ (എൽഇടി) പാകിസ്താൻ കമാൻഡർ ഉസ്മാനെ ശ്രീനഗറിലെ ഖൻയാർ പ്രദേശത്ത്‌വെച്ച്‌ സുരക്ഷാ സേന വധിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.

Read Also: സംഘർഷം ഒഴിയാതെ മണിപ്പൂർ; 7 ഗ്രാമങ്ങൾ ആക്രമിച്ച് കുക്കി വിഘടന വാദികൾ, വീടുകൾക്ക് തീയിട്ടു

സാധാരണക്കാരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഇത്തരം ആക്രമണങ്ങൾ നീതീകരിക്കാൻ കഴിയാത്തതെന്ന് ജമ്മുകാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സംഭവത്തിന് തൊട്ട് പിന്നാലെ പ്രതികരിച്ചിരുന്നു . ജനങ്ങൾക്ക് ഭീതി കൂടാതെ ജീവിക്കാൻ കഴിയണമെന്നും സുരക്ഷാ സംവിധാനങ്ങൾ സാധ്യമായതെല്ലാം ചെയ്യണമെന്നും ഒമർ അബ്ദുള്ള വ്യക്തമാക്കി.

Story Highlights : Srinagar Grenade explosion: Injured Bandipora Woman succumbs in Sgr hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here