Advertisement

പുനരധിവാസ കാലത്തെ ഉപതെരഞ്ഞെടുപ്പ്; ചൂരൽമലയിലേക്ക് ആദ്യ വോട്ടുവണ്ടിയെത്തി

November 13, 2024
Google News 2 minutes Read

ഉരുൾപൊട്ടൽ ദുരന്തമേഖലയായ ചൂരൽമലയിലേക്ക് ആദ്യവോട്ടുവണ്ടിയെത്തി. മുട്ടിൽ, മാണ്ടാട്, തൃകൈയ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലെ 80 വോട്ടർമാരാണ് രണ്ട് ബസുകളിലായി എത്തിയത്. അടുത്ത ബസ് 11.00 മണിക്കാണ്. കെ.എസ്.ആര്‍.ടി.സിയുടെ സഹകരണത്തോടെ നാല് റൂട്ടുകളിലായി ചൂരല്‍മല-മുണ്ടക്കൈ വോട്ട് വണ്ടി എന്ന പേരിലാണ് വാഹനം സര്‍വീസ് നടത്തുക. ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാരെ തിരികെ എത്തിക്കാനും വോട്ട് വണ്ടിയുടെ സഹായം ലഭിക്കും.

ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് വോട്ടുചെയ്യുന്നതിനായി മേപ്പാടി, ചൂരൽമല പ്രദേശങ്ങളിലായി പ്രത്യേക ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.  14,71,742 വോട്ടര്‍മാരാണ് വയനാട്  മണ്ഡലത്തിലുള്ളത്.
1354 പോളിങ്ങ് സ്റ്റേഷനുകളാണ് വയനാട് മണ്ഡലത്തിൽ സജ്ജമാക്കിയത്.  ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകൾ പ്രത്യേക സുരക്ഷാ പട്ടികയിലുമുണ്ട്. 

ഇതിനിടെ വയനാട്ടുകാർ തന്നെ സ്നേഹത്തോടെ സ്വീകരിച്ചെന്ന് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. വയനാട് അനുഭവം രസകരമാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. പോളിംഗ് ബൂത്തുകളിൽ സന്ദർശനം നടത്തുമ്പോഴായിരുന്നു പ്രതികരണം.

Story Highlights : Chooralmala-Mundakkai free transportation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here