എഡിഎം കെ നവീന്‍ ബാബുവിന്റെ മരണം: പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും
എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. മലയാലപ്പുഴയിലെ വീട്ടിലെത്തിയാകും മൊഴി എടുക്കുക. പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങളില്‍ കുടുംബം അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് മൊഴി എടുക്കാന്‍ എത്തുന്നത്.
അതേസമയം, നവീന്‍ ബാബുവിനെതിരായ പരാതിയിലുള്ളത് തന്റെ ഒപ്പ് തന്നെയെന്ന് കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തനിക്ക് രണ്ട് ഒപ്പ് ഉണ്ടെന്ന് അന്വേഷണ സംഘത്തിന് ടി വി പ്രശാന്തന്‍ മൊഴി നല്‍കി. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയാണ് പ്രത്യേക അന്വേഷണ സംഘം ടി വി പ്രശാന്തന്റെ മൊഴിയെടുത്തത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിന് ശേഷം ഇതുവരെ പ്രശാന്തനെ വിളിച്ചു വരുത്തുകയോ മൊഴി എടുക്കുകയോ ചെയ്തിട്ടുണ്ടായിരുന്നില്ല. ഇന്ന് മൊഴിയെടുപ്പിന് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എഡിഎമ്മിന്റെ മരണ ശേഷണാണ് ടി വി പ്രശാന്തന്റെ പരാതി പുറത്ത് വന്നത്. അതിലെ വൈരുദ്ധ്യങ്ങളുലൂടെ പരാതി വ്യാജമാണെന്ന് പിന്നീട് മനസിലായി. പേരിലെയും ഒപ്പിലെയുമൊക്കെ വൈരുദ്ധ്യങ്ങള്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തു. എഡിഎം ഓഫിസിലെത്തി എന്‍ഒസി കൈപ്പറ്റിയപ്പോള്‍ രേഖപ്പെടുത്തിയ ഒപ്പ് പുറത്തുവന്നിരുന്നു. ഇതില്‍നിന്നു വ്യത്യസ്തമായ ഒപ്പാണ് മുഖ്യമന്ത്രിക്ക് നല്‍കിയതായി പറയുന്ന പരാതിയിലുള്ളതെന്നാണ് വ്യക്തമായത്.
Story Highlights : ADM K Naveen Babu’s death: Special investigation team to record statement of family today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here