പാലക്കാട് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സിപിഐഎമ്മിൽ
പാലക്കാട് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി കൃഷ്ണകുമാരി കോൺഗ്രസ് വിട്ട് സിപിഐഎമ്മിലേക്ക് പോയി. ശ്രീകൃഷ്ണപുരം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻ്റായിരുന്ന ഇവർ പിന്നീടാണ് ജില്ലാ സെക്രട്ടറിയാക്കിയത്.
ബിജെപി-കോൺഗ്രസ് ഒത്തുകളിയിൽ മനംമടുത്താണ് കൃഷ്ണകുമാരിയുടെ രാജിയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പ്രതികരിച്ചു.
അതേസമയം മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി കോൺഗ്രസ് വിട്ട് സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ തീരുമാനിച്ചത്തോടെ വീണ്ടും കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണ്.
Read Also:‘പാലക്കാട് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം, ബിജെപി മൂന്നാമതായിക്കഴിഞ്ഞു’: എം വി ഗോവിന്ദന്‍
Story Highlights : Mahila congress Palakkad district secretary to join CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here