Advertisement

‘തീവ്രവലതുപക്ഷ ഗൂഢാലോചനാ സിദ്ധാന്തങ്ങളും വംശീയതയും നിറഞ്ഞ ടോക്‌സിക് പ്ലാറ്റ്ഫോം’; എക്‌സില്‍ ഇനി പോസ്റ്റ് ചെയ്യില്ലെന്ന് ‘ദ ഗാര്‍ഡിയന്‍’

November 14, 2024
Google News 2 minutes Read
x

തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇനി മുതല്‍ സമൂഹമാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് മാധ്യമമായ ‘ദ ഗാര്‍ഡിയന്‍’ . ഗുണങ്ങളേക്കാള്‍ ദോഷങ്ങളാണ് എക്‌സ് ഉപയോഗം ഇപ്പോള്‍ ഉണ്ടാക്കുന്നതെന്നാണ് ദ ഗാര്‍ഡിയന്റെ വിലയിരുത്തല്‍.

എക്സില്‍ ഇപ്പോഴുള്ളത് അലോസരപ്പെടുത്തുന്ന ഉള്ളടക്കമാണെന്നും അതിനാലാണ് തങ്ങള്‍ പിന്മാറുന്നതെന്നുമാണ് ദ ഗാര്‍ഡിയന്‍ വ്യക്തമാക്കിയത്. തീവ്രവലതുപക്ഷ ഗൂഢാലോചനാ സിദ്ധാന്തങ്ങളും വംശീയതയും നിറയുന്ന പ്ലാറ്റ്ഫോമായി ഇലോണ്‍ മസ്‌ക്കിന്റെ എക്സ് മാറിയെന്നും അമേരിക്കന്‍ തെരഞ്ഞെടുപ്പ് എക്സ് കൈകാര്യം ചെയ്ത രീതി ആ സമൂഹമാധ്യമത്തില്‍ പിന്മാറാനുള്ള തങ്ങളുടെ തീരുമാനത്തെ ഉറപ്പിച്ചുവെന്നുമാണ് ഗാര്‍ഡിയന്‍ വ്യക്തമാക്കിയിട്ടുള്ളത്.

Read Also: എക്‌സിന് വെല്ലുവിളി, മെറ്റയുടെ സുപ്രധാന നീക്കം; ത്രെഡ്‌സിൽ വൻ പരിഷ്‌കാരം ജനുവരിയിൽ നടപ്പാക്കും

ദ ഗാര്‍ഡിയന് നിലവില്‍ 2.7 കോടി ഫോളോവര്‍മാരുള്ള എണ്‍പതിലധികം അക്കൗണ്ടുകളാണ് എക്സിലുള്ളത്. തങ്ങള്‍ എക്‌സില്‍ പോസ്റ്റ് ചെയ്യുന്നത് അവസാനിപ്പിച്ചെങ്കിലും ഉപയോക്താക്കള്‍ക്ക് ഇപ്പോഴും ആര്‍ട്ടിക്കിളുകള്‍ പങ്കിടാന്‍ സാധിക്കുമെന്ന് ദ ഗാര്‍ഡിയന് അറിയിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ ശേഖരിക്കാന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും എക്‌സ് ഉപയോഗിക്കാം.

Story Highlights : The Guardian announced it would stop posting on X

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here