Advertisement

‘ജവഹർലാൽ നെഹ്റു വിഭാവനം ചെയ്ത മതേതര മൂല്ല്യങ്ങളിലേക്ക് ഇന്ത്യ മടങ്ങണം’: വി എം സുധീരൻ

November 14, 2024
Google News 1 minute Read

ജവഹർലാൽ നെഹ്റു വിഭാവനം ചെയ്ത ജനാധിപത്യ, മതേതര മൂല്ല്യങ്ങളിലേക്ക് ഇന്ത്യ മടങ്ങണമെന്നു മുൻ സ്പീക്കർ വി എം സുധീരൻ പറഞ്ഞു. ജനാധിപത്യവും മതേതരത്വം പരസ്പര പോരകങ്ങളാണ്. ചോദ്യം ചെയ്യുന്ന ജനപ്രതിനിധികളെ വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കുന്ന സമീപനമാണ് കേന്ദ്ര സര്ക്കാര് കൈക്കൊള്ളുന്നത് എന്നും അദ്ദേഹം പറഞ്ഞു.

നെഹ്റു സെൻ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നെഹ്റു ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റു രാജ്യത്തിന് നൽകിയ ഏറ്റവും മഹത്തായ സംഭാവന മതേതരത്വമെന്ന് അധ്യക്ഷ പ്രസംഗത്തിൽ എം എം ഹസ്സൻ പറഞ്ഞു.

കോളജ് വിദ്യാർത്ഥികൾക്കുള്ള പ്രസംഗമത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച കാര്യവട്ടം ക്യാമ്പസിലെ വിദ്യാർത്ഥികളായ K.R. പ്രിവിയ ,അനു പൗലോസ് എന്നിവർക്കും, ദേശഭക്തി ഗാനമൽസരത്തിൽ വിജയികളായ കാർമൽ സ്കൂൾ വിദ്യാർത്ഥികൾക്കും വി എം സുധീരൻ, നെഹ്റു ട്രോഫി വിതരണം ചെയ്തു.

Story Highlights : V M Sudheeran Praises Jawaharlal Nehru

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here