ഫ്രാന്‍സ്-ഇസ്രയേല്‍ ആരാധകര്‍ തമ്മിൽ ഏറ്റുമുട്ടൽ; സംഭവം യുവേഫ നാഷന്‍സ് ലീഗ് മത്സരത്തിനിടെ

യുവേഫ നാഷന്‍സ് ലീഗ് മത്സരത്തിനിടെ ഫ്രാന്‍സ്-ഇസ്രായേല്‍ ആരാധകര്‍ തമ്മിൽ ഏറ്റുമുട്ടി. മത്സരം കാണുന്നതിനിടെ ഇസ്രയേല്‍ ആരാധകര്‍ അവരുടെ പതാകയുമായി കാണികള്‍ക്കിടയിലുടെ പലതവണ നടന്നിരുന്നു. ഇതില്‍ പ്രകോപിതരായ ഫ്രഞ്ച് ആരാധകര്‍ ഇതിനെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് വാക്കേറ്റവും കൈയ്യേറ്റവും ഉണ്ടായതായാണ് വിവരം.
മത്സരത്തിന്‍റെ ഭാഗമായി സ്റ്റേഡിയത്തിലും പരിസരത്തും പൊതുഗതാഗതത്തിലും കര്‍ശന സുരക്ഷയൊരുകിരിരുന്നു. മത്സരം തുടങ്ങുന്നതിന് മുമ്പും ഇരു രാജ്യങ്ങളിലെയും ആരാധകർ സ്റ്റേഡിയത്തിന് പുറത്തും ഏറ്റുമുട്ടിയിരുന്നു. മത്സരത്തില്‍ ഇസ്രയേല്‍ ഫ്രാന്‍സിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടിയിരുന്നു.
കഴിഞ്ഞ ആഴ്ച ഇസ്രയേല്‍ ക്ലബ്ബ് മക്കാബി ഹൈഫയും ഹോളണ്ട് ക്ലബ്ബ് അയാക്‌സും തമ്മിലുള്ള മല്‍സരത്തിനിടെയും ആരാധകര്‍ തമ്മില്‍ കൈയ്യേറ്റം നടന്നിരുന്നു. സ്‌റ്റേഡിയത്തിന് പുറത്ത് തീയിടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Story Highlights : Clashes During France-Israel Soccer Match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here