Advertisement

കയ്യിൽ മാരകായുധങ്ങൾ, ലക്ഷ്യം സ്ത്രീകളും പ്രായമായവരും; ആലപ്പുഴക്ക് പിന്നാലെ എറണാകുളത്തും കുറുവ സംഘം

November 15, 2024
1 minute Read
kuruva

ആലപ്പുഴക്ക് പിന്നാലെ എറണാകുളം പറവൂർ കുമാരമംഗലത്തും കുറുവസംഘം എത്തിയെന്ന് സംശയം. മോഷ്ടാകളുടെ നിർണായക CCTV ദൃശ്യങ്ങൾ 24 ന് ലഭിച്ചു. എറണാകുളം റൂറൽ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ട്വന്റി ഫോർ എക്സ്‌ക്ലൂസീവ്

പറവൂർ കുമാരമംഗലത്തെ അഞ്ചു വീടുകളിലാണ് കുറുവസംഘം എന്ന് സംശയിക്കുന്ന രണ്ടുപേർ എത്തിയത്. അർദ്ധനഗ്നരായി മുഖം മറച്ച് കയ്യിൽ ആയുധങ്ങളുമായാണ് വരവ്. രണ്ടു വീടുകളിലെ സിസിടിവികളിൽ ഇരുവരുടെയും ദൃശ്യം പതിഞ്ഞു. വീടുകളുടെ പിന്നാമ്പുറത്തുള്ള വാതിൽ പൊളിക്കാൻ ആയിരുന്നു ശ്രമം. ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങളെയും സ്ത്രീകളെയും ലക്ഷ്യം വെച്ചാണ് തസ്കര
സംഘത്തിന്റെ നീക്കം. പൊലീസിൽ പരാതി നൽകിയെങ്കിലും നാട്ടുകാർ കടുത്ത
ആശങ്കയിലാണ്.

Read Also: ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി ഉത്തരവ്; ദേവസ്വങ്ങളുടെ ആശങ്ക പരിഗണിക്കും, വിശദമായി പരിശോധിക്കാൻ വനം വകുപ്പ്

അതേസമയം, പ്രദേശത്ത് എത്തിയത് കുറുവ സംഘമാണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രാദേശിക മോഷണ സംഘങ്ങൾ കുറുവ വേഷം ധരിച്ച് എത്തിയതാണോ എന്നും സംശയമുണ്ട്.
പ്രദേശത്ത് രാത്രികാല പരിശോധന അടക്കം കർശനമാക്കിയതായി എറണാകുളം റൂറൽ പൊലീസ് അറിയിച്ചു.

Story Highlights : Kuruva Gang in Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top