Advertisement

ഉത്തർപ്രദേശ് മെഡിക്കൽ കോളേജിലെ തീപിടുത്തതിന് കാരണം ‘ഷോർട്ട് സർക്യൂട്ട്’; സ്ഥിരീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

November 16, 2024
2 minutes Read
hosital

ഉത്തർപ്രദേശ് ത്സാൻസിയിലെ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അപകടത്തിൽപ്പെട്ട മറ്റ് കുട്ടികൾ സുരക്ഷിതരാണെന്നും ആരോഗ്യമന്ത്രിയും സംസ്ഥാന ഉപമുഖ്യമന്ത്രിയുമായ ബ്രജേഷ് പഥക് സംഭവം നടന്ന രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നുവെന്നും യോഗി പറഞ്ഞു.

ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ തീവ്ര പരിചരണ വിഭാഗത്തിലുണ്ടായ 10 നവജാത ശിശുക്കളാണ് വെന്തു മരിച്ചത്. പരുക്കേറ്റ 16 പേരടക്കം 37 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 10.30 യാണ്‌ തീപിടുത്തം ഉണ്ടായത്. മരിച്ച 3 കുട്ടികളെ തിരിച്ചറിയാനായി DNA പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് പ്രതികരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തിൽ 12 മണിക്കൂറിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Read Also: ഉത്തർപ്രദേശിൽ മെഡിക്കൽ കോളജിൽ വൻ തീപിടുത്തം; 10 നവജാതശിശുക്കൾ പൊള്ളലേറ്റ് മരിച്ചു

രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപയും ധനസഹായമായി നൽകും. എന്നാൽ അശ്രദ്ധയും ഗുണനിലവാരമില്ലായ്മയുമാണ് അപകടത്തിന് കാരണമെന്നും ഉത്തരവാദികളായ എല്ലാവർക്കും ശിക്ഷ ഉറപ്പാക്കണമെന്നും സമാജ് വാദിപാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

Story Highlights : Jhansi hospital fire Cause ‘short circuit’; Confirmed by Uttarpradesh Chief Minister Yogi Adityanath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top