Advertisement

ചൂരൽമല – മുണ്ടക്കൈ ദുരന്തം ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തിയാലും കേന്ദ്രം സഹായിക്കണം; എം വി ഗോവിന്ദൻ

November 16, 2024
Google News 2 minutes Read
mv govindan

വയനാട് ചൂരൽമല – മുണ്ടക്കൈ ദുരന്തത്തിൽ സഹായം തരില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദുരന്തം ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തിയാലും കേന്ദ്രം സഹായിക്കണം അത് കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതാണ്.സംസ്ഥാനത്തിൻ്റെ പരിമിതികളിൽ നിന്ന് പുനരധിവാസം പൂർത്തിയാക്കുക തന്നെ ചെയ്യും, രാഷ്ട്രീയ കാരണം കൊണ്ട് കേന്ദ്രത്തിന് കേരളത്തോട് അമർശമാമാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതരെ കേന്ദ്രസർക്കാർ അവഗണനയിൽ LDF – UDF ഈ വരുന്ന 19 ന് ജില്ലയിൽ ഹർത്താൽ നടത്തും. ഇത് സംബന്ധിച്ച് ആക്ഷൻ കൗൺസിലുകളുടെ നിലപാട് ഇന്നറിയാം. ദുരന്തം നടന്ന് 112 ദിവസം പിന്നിട്ടിട്ടും ഏത് വിഭാഗത്തിലാണ് ഇത് ഉൾപ്പെടുന്നത് എന്ന് തീരുമാനം പോലും കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടായിട്ടില്ല എന്നാണ് ആക്ഷേപം. ദേശീയ ദുരന്ത പ്രഖ്യാപനം ഉണ്ടാകില്ല എന്ന് രേഖാമൂലം അറിയിപ്പ് വന്നതോടെ ധനസഹായത്തിന്റെ കാര്യത്തിലും അവ്യക്തത നിലനിൽക്കുകയാണ്. ഇതിനെതിരെ ദുരന്തത്തിന്റെ ഇരകളുടെ പ്രതിഷേധവും ശക്തമാകുന്നുണ്ട്.

Read Also: ‘പാലക്കാട് സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആളില്ല; കോൺഗ്രസ് ജയിക്കുമെന്ന് ഉറപ്പില്ല’; പിവി അൻവർ

പാലക്കാട് വ്യാജ വോട്ടിലും എം വി ഗോവിന്ദൻ പ്രതികരണം നടത്തി. വ്യാജ വോട്ട് ചേർത്ത് ശീലം ഉള്ളവരാണ് രാഹുലും ഷാഫി പറമ്പിലും, ഇതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കണം. തെറ്റായ വോട്ടുകൾ ചലഞ്ച് ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് ഇരട്ട വോട്ട് പാലക്കാട്ടെ പ്രധാന ചര്‍ച്ചാവിഷയമാകുന്നത്. ബിജെപിയെയും യുഡിഎഫിനെയും ലക്ഷ്യംവെച്ച് സിപിഐഎം ഉന്നയിച്ച ആരോപണമാണ് കത്തിപ്പടരുന്നത്. 2700 വോട്ട് വ്യാജമായി ചേര്‍ത്തു എന്നാണ് ആരോപണം. എല്ലാ കോണുകളില്‍ നിന്നും ആരോപണം വന്നതോടെയാണ് അന്വേഷണത്തിന് ജില്ലാ കളക്ടര്‍ നിര്‍ബന്ധിതമായത്. വ്യാജവോട്ട് ആരോപണത്തിൽ ഇന്ന് ഫീൽഡ് തല പരിശോധന നടക്കും. ആരോപണം ഉയർന്ന മേഖലകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തും. കളക്ടറേറ്റ് ഇലക്ഷൻ വിഭാഗത്തിലും വോട്ടർപട്ടിക പരിശോധന തുടരുകയാണ്. ആരോപണം ഉയർന്ന ആളുകളുടെ വോട്ടുമാറ്റം സംബന്ധിച്ച അപേക്ഷകളും പരിശോധിക്കും. മറ്റൊരു മണ്ഡലത്തിൽ വോട്ടുണ്ടെന്ന് മറച്ചു വെച്ചാൽ നടപടിയുണ്ടാകും.

Story Highlights : MV Govindan Reacting wayanad disaster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here