Advertisement

നയൻതാരയെ പിന്തുണച്ച് കൂടുതൽ താരങ്ങൾ, ഒപ്പമുണ്ടെന്ന് പാർവതിയും നസ്രിയയും

November 16, 2024
Google News 1 minute Read

ധനുഷിനെതിരെ വിമർശനവുമായി രംഗത്തെത്തിയ നയൻതാരയെ പിന്തുണച്ച് നസ്രിയ, പാർവതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി, ഗീതു മോഹൻദാസ് അടക്കമുള്ള താരങ്ങൾ. ലവ്, ഫയർ തുടങ്ങിയ സ്മൈലിയും കമെന്റും അവർ രേഖപ്പെടുത്തി.

ഒരുപാട് ആദരവ് തോന്നുന്നുവെന്ന് ഇഷ തൽവാർ കുറിച്ചു. പാർവതിയുടെ കമന്റിന് നയൻതാരയും ലൈക്ക് ചെയ്തിട്ടുണ്ട്. കൂടെയുണ്ട് ശക്തമായി മുന്നോട്ട് എന്നാണ് ഗീതു മോഹൻദാസ് ഫേസ്ബുക്കിൽ കുറിച്ചത്.

അനുപമ പരമേശ്വരന്‍, ഗൗരി കിഷൻ, അഞ്ജു കുര്യൻ, ഐശ്വര്യ ലക്ഷ്മി, നസ്രിയ തുടങ്ങിയ മലയാളി നായികമാരും നയൻതാരയുടെ പോസ്റ്റ് ലൈക് ചെയ്തിട്ടുണ്ട്. ഇതിൽ അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, നസ്രിയ, പാർവതി തിരുവോത്ത് എന്നിവർ ധനുഷിനൊപ്പം ഒന്നിച്ച് അഭിനയിച്ചവരുമാണ്.

നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി നയൻതാര രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത തുറന്ന കത്തിലാണ് നടിയുടെ പ്രതികരണം. തന്റെ വിവാഹ ഡോക്യുമെന്ററി പുറത്ത് ഇറക്കാൻ തടസം നിൽക്കുന്നു. ധനുഷിന് തന്നോട് പക. ട്രെയിലറിലെ 3 സെക്കൻഡ് ദൃശ്യങ്ങൾ നീക്കാൻ 10 കോടി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. ധനുഷ് മുഖം മൂടിയണിഞ്ഞ് സമൂഹത്തിന് മുന്നിൽ അഭിനയിക്കുന്നുവെന്നും നയൻതാര പറയുന്നു.

ധനുഷ് നിര്‍മ്മാതാവായ‘നാനും റൗഡി താൻ’സിനിമയിലെ ഭാഗങ്ങൾ നയൻതാരയെ കുറിച്ച് നെറ്റ് ഫ്ലിക്സിന്റെ ഡോക്യൂമെന്ററിയിൽ ഉപയോഗിക്കുന്നതിനെ ചൊല്ലിയാണ് തർക്കം. നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിടിഎസ് ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര പറയുന്നത്.

ധനുഷില്‍ നിന്നും എന്‍ഒസി ലഭിക്കാത്തതിനാല്‍ തങ്ങള്‍ക്ക് ഡോക്യുമെന്ററി റീ എഡിറ്റ് ചെയ്യേണ്ടി വന്നുവെന്നും അതാണ് ഡോക്യുമെന്ററിയുടെ റിലീസ് വൈകാനുള്ള കാരണമെന്നും നയന്‍താര പറയുന്നുണ്ട്. മൂന്ന് പേജുള്ള തുറന്ന കത്തിലൂടെയാണ് താരം ധനുഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

അടുത്ത ദിവസമാണ് നയന്‍താരയുടെ ഡോക്യുമെന്ററിയായ നയന്‍താര ബിയോണ്ട് ദ ഫെയരിടേലിന്റെ റിലീസ്. ഇതിന് മുന്നോടിയായാണ് നയന്‍താര ധനുഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വളരെ സുപ്രധാനമായ ഈ ഭാഗം ഇല്ലാതെയാണ് തന്നെ കുറിച്ചുളള ഡോക്കുമെന്ററി റിലീസ് ചെയ്യുന്നത്.

ഓഡിയോ ലോഞ്ചുകളിൽ കാണുന്ന മുഖം അല്ല യഥാർത്ഥത്തിൽ ധനുഷ്യന്റേത്. ധനുഷ് മുഖംമൂടിയുമായി ജീവിക്കുന്ന വ്യക്തിയാണ്. ദൈവത്തിന്റെ കോടതിയിൽ ധനുഷ് ന്യായീകരിക്കേണ്ടി വരും. തമിഴ്നാട്ടിലെ ജനങ്ങൾ ധനുഷിന്റെ സ്വേച്ഛാധിപത്യ പ്രവണത തിരിച്ചറിയണം.

കള്ളക്കഥകൾ മെനഞ്ഞ് താങ്കൾ ന്യായീകരിക്കാൻ ശ്രമിക്കുമായിരിക്കും. ദൈവം എല്ലാം കാണുന്നുണ്ടെന്നും ധനുഷ് മറ്റുള്ളവറുടെ ദൗർഭാഗ്യങ്ങളിൽ സന്തോഷിക്കുന്ന വ്യക്‌തിയെന്നും നയൻതാര തുറന്നടിക്കുന്നു.

Story Highlights : Parvathy Nazriya support over nayanthara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here