Advertisement

വീടിന് പുറത്ത് ഒരു ലൈറ്റ് ഓണ്‍ചെയ്തിടണം, CCTV പരിശോധിക്കണം; കുറുവാ ഭീതിയില്‍ നിര്‍ദേശങ്ങളുമായി പൊലീസ്

November 16, 2024
2 minutes Read
police warning against kuruva robbery gang

പറവൂരില്‍ മോഷണം നടത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നെത്തിയ കുറുവാ സംഘത്തില്‍പ്പെട്ടവരെന്ന് സംശയം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമാഠി മുനമ്പം പൊലീസ്. വീടുകള്‍ പൂര്‍ണമായി ഇരുട്ടില്‍ മുങ്ങുന്ന സാഹചര്യം ഒഴിവാക്കണം എന്നുള്‍പ്പെടെയാണ് മുനമ്പം ഡിവൈഎസ്പി ജയകൃഷ്ണന്റെ ജാഗ്രതാ നിര്‍ദേശം. വീടിന്റെ പുറത്ത് ഒരു ലൈറ്റ് ഓണ്‍ ചെയ്ത് ഇടണം. ആയുധ സ്വഭാവമുള്ള വസ്തുക്കള്‍ പറമ്പില്‍ അലക്ഷ്യമായി ഇടരുത്. വീട്ടില്‍ സിസിടിവി ക്യാമറകള്‍ ഉള്ളവരാണെങ്കില്‍ ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കണം. റോഡുകളില്‍ അസ്വാഭാവിക സാഹചര്യത്തില്‍ ആളുകളെ കണ്ടാല്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാനും പൊലീസ് നാട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കി. (police warning against kuruva robbery gang)

അതേസമയം പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയിലായി. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്നു. കുണ്ടന്നൂരില്‍ ലെ മെറീഡിയന്‍ ഹോട്ടലിന് സമീപത്ത് വച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇയാള്‍ക്കായി പോലീസ് നഗരത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇയാള്‍ക്കൊപ്പം മണികണ്ഠന്‍ എന്നൊരാളെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു.

Read Also: കുഞ്ഞിന്റെ അസുഖത്തിന് ലീവ് ചോദിച്ചപ്പോള്‍ രൂക്ഷമായ ശകാരം; വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് ഫിറ്റ്‌സ് വന്ന് വീണു; ചീഫ് മാര്‍ഷല്‍ ഇന്‍ ചാര്‍ജിനെതിരെ പരാതി

പൊലീസിനെ ആക്രമിച്ചായിരുന്നു പ്രതി രക്ഷപ്പെട്ടത്. പ്രതിയെ രക്ഷപ്പെടുത്തുന്നതിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം എത്തി. പിന്നീട് നടത്തിയ സമഗ്രമായ പരിശോധനയിലാണ് വീണ്ടും പിടിയിലായത്.

Story Highlights : police warning against kuruva robbery gang

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top