Advertisement

സമൂഹമാധ്യമങ്ങളിൽ ധനുഷിനായി ഹാഷ്ടാഗുകൾ; നയൻതാരക്കെതിരെ സൈബർ ആക്രമണം രൂക്ഷം

November 17, 2024
Google News 1 minute Read

തമിഴ് നടൻ ധനുഷിനെതിരെ നടത്തിയ പരാമർശത്തിൽ നടി നയൻതാരക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം. ഡോക്യൂമെന്ററി റീച്ച് ആകാനുള്ള നയൻതാരയുടെ ശ്രമമാണിനെതെന്ന് കമന്റുകൾ. നയൻതാരയെ പിന്തുണച്ച മലയാളി താരങ്ങൾക്ക് നേരെയും സൈബർ ആക്രമണം. ധനുഷ് ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

ധനുഷിനെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗുകൾ പ്രത്യക്ഷപ്പെട്ടു. ധനുഷ് നിര്‍മ്മാതാവായ ‘നാനും റൗഡി താൻ’ സിനിമയിലെ ഭാഗങ്ങൾ നയൻതാരയെ കുറിച്ച് നെറ്റ് ഫ്ലിക്സിന്റെ ഡോക്യൂമെന്ററിയിൽ ഉപയോഗിക്കുന്നതിനെ ചൊല്ലിയുളള തർക്കം കഴിഞ്ഞ ദിവസം മറനീക്കി പുറത്ത് വന്നിരുന്നു.

ഇതിന് പിന്നാലെയാണ് നയൻതാരയെ വിമർശിച്ചും ധനുഷിനെ അനുകൂലിച്ചും സമൂഹമാധ്യമങ്ങളിൽ പ്രചരണം ശക്തമായത്. ‘നാനും റൗഡി താൻ ‘ചിത്രം നിർമാതാവ് ധനുഷിന് നഷ്ടമായിരുന്നുവെന്നാണ് വാദം.

ധനുഷിനൊപ്പം അഭിനയിച്ചിട്ടുള്ള പാർവതി തിരുവോത്ത് ,അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, നസ്രിയ, ശ്രുതി ഹാസൻ അടക്കം താരങ്ങൾ നയൻ തരയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ശ്രുതി ഹാസൻ അടക്കം നടിമാർ പിന്തുണച്ചെങ്കിലും, മലയാളി നടിമാർ മാത്രമാണ് നയൻതാരയെ പിന്തുണക്കുന്നതെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്.

Story Highlights : Cyber Attack Against Nayanthara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here