Advertisement

കങ്കുവ എന്നത് ഒരു ദൃശ്യവിരുന്നാണ്, ആദ്യത്തെ അര മണിക്കൂർ വർക്കായില്ല: ജ്യോതിക

November 17, 2024
Google News 1 minute Read

സൂര്യ ചിത്രം കങ്കുവയെ പ്രശംസിച്ച് ജ്യോതിക. സൂര്യയുടെ ഭാര്യ എന്ന നിലയിലല്ല, മറിച്ച് ഒരു സിനിമാപ്രേമി എന്ന നിലയിലാണ് താൻ ഈ കുറിപ്പ് എഴുതുന്നത് എന്നും ജ്യോതിക വ്യക്തമാക്കി. കങ്കുവ എന്നത് ഒരു ദൃശ്യവിരുന്നാണ്. സൂര്യ എന്ന നടനെയോർത്തും സിനിമയെ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം സ്വീകരിക്കുന്ന ധൈര്യത്തെയോർത്തും അഭിമാനിക്കുന്നു.

തീർത്തും ബുദ്ധിശൂന്യമായ സിനിമകൾ മുമ്പ് വന്നിട്ടുണ്ട്, എന്നാൽ ആ സിനിമകളെയൊന്നും ആരും ഇത്തരത്തിൽ വിമർശിച്ചിട്ടില്ല എന്ന് നടി അഭിപ്രായപ്പെട്ടു. സിനിമയുടെ അരമണിക്കൂറിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ അതിന് ശേഷം സിനിമ ഒരു മികച്ച ദൃശ്യാനുഭവം തന്നെയാണ് നൽകുന്നത് എന്ന് നടി പറയുന്നു.

ജ്യോതിക എന്ന നിലയിലും ഒരു സിനിമാപ്രേമി എന്ന നിലയിലുമാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്. സൂര്യയുടെ ഭാര്യ എന്ന നിലയിലല്ല. കങ്കുവ എന്നത് ഒരു ദൃശ്യവിരുന്നാണ്. സൂര്യ എന്ന നടനെയോർത്തും സിനിമയെ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം സ്വീകരിക്കുന്ന ധൈര്യത്തെയോർത്തും അഭിമാനിക്കുന്നു.

തീർച്ചയായും ആദ്യത്തെ അര മണിക്കൂർ വർക്കായില്ല, ശബ്‌ദം അലട്ടിയിരുന്നു. മിക്ക ഇന്ത്യൻ സിനിമകളിലും പോരായ്മകൾ ഉണ്ടാകാറുണ്ട്, പ്രത്യേകിച്ച് ഇത്തരത്തിലുള്ള ഒരു വലിയ തോതിൽ പരീക്ഷണം നടത്തുമ്പോൾ. ഇത് മൂന്ന് മണിക്കൂർ സിനിമയിലെ ആദ്യ 1/2 മണിക്കൂർ മാത്രമാണ്.

മാധ്യമങ്ങളിൽ നിന്നും മറ്റുചിലരിൽ നിന്നുമുള്ള നെഗറ്റീവ് റിവ്യൂസ് എന്നെ അത്ഭുതപ്പെടുത്തുന്നു. കാരണം ഞാൻ മുമ്പ് കണ്ടിട്ടുള്ള ഏറ്റവും ബുദ്ധിശൂന്യമായ ബിഗ് ബജറ്റ് സിനിമകൾക്ക് മാധ്യമങ്ങളിൽ നിന്നും ഇത്തരമൊരു പ്രതികരണമായുണ്ടായില്ലെന്നും ജ്യോതിക കുറിച്ചു.

സത്യമായും പറയുകയാണ് ഇതൊരു ഗംഭീര സിനിമാറ്റിക് എക്സ്പീരിയൻസാണ്! തമിഴ് സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ക്യാമറാ വർക്കുകളും എക്‌സിക്യൂഷനുമെല്ലാം മികച്ചു നിന്നുവെന്നും ജ്യോതിക കുറിച്ചു.

Story Highlights : Jyothika support over kanguva movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here