Advertisement

‘സന്ദീപ് വാര്യര്‍ സ്നേഹത്തിന്റെ കടയിൽ നിന്നും വെറുപ്പിന്റെ കടയിലേക്ക് തിരിച്ച് പോകുമെന്ന് തോന്നുന്നില്ല’; കെ സുധാകരന്‍

November 17, 2024
Google News 1 minute Read

സിപിഐഎമ്മിന് കിട്ടാത്ത മുന്തിരി പുളിക്കും അതുകൊണ്ടാണ് സന്ദീപിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സന്ദീപ് വന്നത് ഒരു ഉപാധിയുടെയും പുറത്തല്ല. സന്ദീപിന്റെ വരവിനെ കെ മുരളീധരന്‍ വിമര്‍ശിച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

സന്ദീപ് വാര്യരുടെ പാർട്ടി പ്രവേശം കോൺഗ്രസിനെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകളാണ് മുന്നോട്ടുവെയ്ക്കുന്നതെന്ന് കെ സുധാകരൻ പ്രതികരിച്ചു. സന്ദീപ് വാര്യര്‍ സ്നേഹത്തിന്റെ കടയിൽ നിന്നും വെറുപ്പിന്റെ കടയിലേക്ക് തിരിച്ച് പോകുമെന്ന് തോന്നുന്നില്ല. കോണ്‍ഗ്രസില്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന് വേണ്ടിയാണല്ലോ പ്രവര്‍ത്തിക്കേണ്ടത്. അങ്ങനെയല്ലേ വേണ്ടത്. അത് അദ്ദേഹം ചെയ്യും.

ഇത്രകാലം ബിജെപിക്കൊപ്പം നിന്ന ഒരാള്‍ കോണ്‍ഗ്രസിലേക്ക് വരുമ്പോള്‍ അത് എന്തുകൊണ്ടാണെന്ന് ജനങ്ങള്‍ ചിന്തിക്കും. ആ ചിന്ത പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാകും. ഈ ഉത്തരം സ്വാഭാവികമായും ബിജെപിക്ക് എതിരായിരിക്കും. ഒരു ഉപാധിയും മുന്നോട്ടുവെച്ചിട്ടില്ല. അദ്ദേഹം ചെയ്യേണ്ട കാര്യങ്ങള്‍ അദ്ദേഹം ചെയ്യുമെന്നും കെ സുധാകരന്‍ പറഞ്ഞു.

മുരളീധരന്‍ അത്ര വലിയ വിമര്‍ശനം ഒന്നുമല്ല ഉന്നയിച്ചത്. അദ്ദേഹം പറയുന്നത് ഒരു തിരുത്തല്‍ എന്ന നിലയിലുള്ള സംസാരമാണ്. സന്ദീപ് വാര്യര്‍ തിരിച്ച് വെറുപ്പിന്റെ കടയിലേക്ക് പോകുമെന്ന് തോന്നുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

Story Highlights : K Sudhakaran against cpim on sandeep warrier

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here