സംഘർഷത്തിന് അയവില്ലാതെ മണിപ്പൂർ; സുരക്ഷാസേന ടിയർ ഗ്യാസ് പ്രയോഗിച്ചു

സംഘർഷത്തിന് അയവില്ലാതെ മണിപ്പൂർ. ജിരിബാമിൽ നിന്ന് വിഘടനവാദികൾ തട്ടിക്കൊണ്ടുപോയ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മണിപ്പൂർ വീണ്ടും സംഘർഷഭരിതമായത്. മുഖ്യമന്ത്രി എൻ ബിരേൻ സിംങ്ങിൻ്റെയും എംഎൽഎമാരുടെയും വീടുകൾക്ക് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. വിവിധ ഇടങ്ങളിൽ ജനപ്രതിനിധികളുടെ വീടുകൾ തകർത്തു.
പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാസേന ടിയർ ഗ്യാസ് പ്രയോഗിച്ചു.സംഘർഷം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. അഫ്സ്പ പുനഃസ്ഥാപിച്ച നടപടി പിൻവലിക്കണമെന്ന് മണിപ്പൂർ സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സിആർപിഎഫ് ഡി ജി അനീഷ് ദയാൽ മണിപ്പൂരിലെത്തി. ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേരും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് സന്ദർശനം.
Read Also: ഝാന്‍സി ആശുപത്രിയിലെ തീപിടുത്തം: പൊള്ളലേറ്റ ഒരു കുഞ്ഞു കൂടി മരിച്ചു
തിരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി അമിത് ഷായും ഡൽഹിയിലേക്ക് മടങ്ങി. മെയ്തെയ് വിഭാഗത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഡൽഹി ജന്തർ മന്തറിലും മെയ്തെയ് അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശിച്ച് സമാധാനം പുനഃ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ആവശ്യപ്പെട്ടു. മണിപ്പൂർ കത്തി എരിയണം എന്നാണ് ബിജെപിയുടെ ആഗ്രഹമെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശിച്ചു.
Story Highlights : Manipur conflict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here