‘മുഖ്യമന്ത്രിയുടെ പ്രസ്താവന വർഗീയത നിറഞ്ഞ മനസ്സിലെ ദുർഗന്ധ വർത്തമാനം; സാദിഖ് അലി തങ്ങൾക്കെതിരായ പ്രസ്താവന തള്ളിക്കളയണം’; SYS

പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളിക്കളയണമെന്ന് സമസ്തയുടെ യുവജന വിഭാഗമായ എസ് വൈഎസ്. മുഖ്യമന്ത്രിയുടെ പ്രസ്താവന വർഗീയത നിറഞ്ഞ മനസ്സിൽ നിന്ന് വരുന്ന ദുർഗന്ധ വർത്തമാനം. പ്രസ്താവന വെറുപ്പ് ഉൽപാദിപ്പിക്കുന്നതെന്നും എസ് വൈഎസ് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവന വെറുപുല്പാദിപ്പിക്കുന്നതെന്നും എസ് വൈഎസ് നേതാക്കൾ പറഞ്ഞു. സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമി അനുയായിയെ പോലെ പെരുമാറുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സന്ദീപ് വാര്യരുടെ പാണക്കാട് സന്ദർശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമർശനം ഉയർന്നത്. മുൻപ് പാണക്കാട് തങ്ങളെ എല്ലാവരും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു, എന്നാൽ സാദിഖലി തങ്ങൾ അങ്ങനെയല്ലെന്നും സന്ദീപ് വാര്യരുടെ പാണക്കാട് സന്ദർശനം പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞത്.
Read Also: ‘മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു’ , വിമര്‍ശവുമായി കെ സി വേണുഗോപാല്‍
ഇന്ന് രാവിലെയായിരുന്നു സന്ദീപ് വാര്യർ പാണക്കാട് എത്തിയത്. ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകളിൽ ഖേദപ്രകടനം നടത്തിയ സന്ദീപ് പാണക്കാട് കുടുംബത്തിനെ പുകഴ്ത്താനും മറന്നില്ല. സന്ദീപ് വാര്യർ ബിജെപി വിട്ടപ്പോൾ കൂട്ടക്കരച്ചിൽ ഇടതുപക്ഷത്തെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുഖ്യമന്ത്രി വരെ ഞെട്ടി. തങ്ങൾക്ക് എതിരായ മുഖ്യമന്ത്രിയുടെ പരാമർശം ഗതികേടിന്റെ അങ്ങേയറ്റമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Story Highlights : SYS against CM Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here