സാന്റിയാഗോ മാർട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും ED റെയ്ഡ്; കണക്കിൽപ്പെടാത്ത 12.41 കോടി രൂപ കണ്ടെടുത്തു

സാന്റിയാഗോ മാർട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കണക്കിൽപ്പെടാത്ത 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി. രണ്ട് ദിവസം മുൻപ് നടന്ന റെയ്ഡിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ഡിജിറ്റൽ ഉപകരണങ്ങളും നിർണായക രേഖകളും റെയ്ഡിൽ പിടിച്ചെടുത്തു. തമിഴ്നാട്ടിൽ പത്തിലധികം ഇടങ്ങളിൽ റെയ്ഡ് നടന്നു.
ആറ് സംസ്ഥാനങ്ങളിലെ 22 സ്ഥലങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്. മുംബൈ, ദുബായ്, ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിൽ വൻ നിക്ഷേപത്തിന്റെ രേഖകൾ കിട്ടി. 6.42 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചു. മാർട്ടിന്റെ ഫ്യൂച്ചർ ഗെയിംസ് കമ്പനി നിയമവിരുദ്ധ ഇടപാടുകൾ നടത്തി. വ്യാജ ലോട്ടറി ടിക്കറ്റുകൾ വ്യാപകമായി വിറ്റഴിച്ചതായി കണ്ടെത്തി. ലോട്ടറി വിപണി നിയമവിരുദ്ധ ഇടപാടുകളിലൂടെ പിടിച്ചെടുക്കാൻ ശ്രമിച്ചെന്ന് കണ്ടെത്തൽ.
മാർട്ടിന്റെ മരുമകൻ ആധവ് അർജുന്റെ ഫ്ലാറ്റിലും റെയിഡ് നടത്തിയിരുന്നു. നേരത്തെ ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉയർന്നു കേട്ടിരുന്ന കമ്പനിയുടെ പേരാണ് മാർട്ടിന്റെ ഫ്യൂച്ചർ ഗെയിംസ്. വൻ തപക സമ്മാനം നേടിയ ടിക്കറ്റുകൾ വാങ്ങിക്കൂട്ടി കള്ളപ്പണം വെളുപ്പിച്ചു. ഇതുവഴി ഖജനാവിന് വൻ നഷ്ടമുണ്ടാക്കിയെന്ന് റിപ്പോർട്ട്. രണ്ട് വർഷം മുൻപ് നടത്തിയ റെയ്ഡിൽ 450 കോടിയുടെ സ്വത്ത് കണ്ട് കെട്ടിയിരുന്നു.
Story Highlights : ED raid in of Santiago Martins house and offices
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here