Advertisement

അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയ് പിടിയിൽ

November 18, 2024
2 minutes Read

ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയ് അമേരിക്കയിൽ പിടിയിൽ. കാലിഫോർണിയയിൽ നിന്നാണ്
അറസ്റ്റ് ചെയ്തത്. പതിനെട്ട് കുറ്റങ്ങളാണ് അൻമോൽ ബിഷ്ണോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. അൻമോലിനെ ഇന്ത്യയിലെത്തിക്കാൻ മുംബൈ പൊലീസ് ശ്രമം തുടങ്ങി. എൻഐഎ അൻമോലിനെ പിടിക്കാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം പ്രഖ്യാപിച്ചിരുന്നു

ലോറൻസ് ബിഷ്ണോയി ഗ്യാങിന്റെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത് അൻമോൽ ബിഷ്ണോയ് ആയിരുന്നു. 2022-ൽ പഞ്ചാബി ഗായകൻ സിദ്ധു മൊസ്സെവാലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അൻമോൽ ബിഷ്ണോയ്. ഏപ്രിൽ 14ന് സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അൻമോലിനെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. .

ഒക്ടോബർ 12ന്‌ മഹാരാഷ്‌ട്ര മുൻമന്ത്രിയും ഉപമുഖ്യമന്ത്രി അജിത്‌ പവാർ നേതൃത്വം നൽകുന്ന എൻസിപിയുടെ നേതാവുമായ ബാബ സിദ്ദിഖികൊലപ്പെടുത്തിയ സംഭവത്തിൽ അൻമോൽ ബിഷ്‌ണോയ്‌ക്കും ബന്ധമുള്ളതായാണ് മുംബൈ പൊലീസ് പറഞ്ഞന്നത്. കഴിഞ്ഞ വർഷമാണ് ഇയാൾ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് കടന്നത്.

Story Highlights : Gangster Lawrence Bishnoi’s Brother Anmol Bishnoi Arrested In US

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top