Advertisement

പാക് മാരി ടൈം സെക്യൂരിറ്റി കപ്പലിനെ പിന്തുടർന്ന് വളഞ്ഞ് ഇന്ത്യൻ കോസ്റ്റ് ഗാർഡ്; കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു

November 18, 2024
Google News 2 minutes Read

ഇന്ത്യ- പാക് സമുദ്ര അതിർത്തിയിൽ നാടകീയ സംഭവങ്ങൾ. പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് മോചിപ്പിച്ചു. പാക് മാരി ടൈം സെക്യൂരിറ്റി കപ്പലിനെ പിന്തുടർന്ന് വളഞ്ഞാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചത്. പിടിയിലായ ഏഴു മത്സ്യത്തൊഴിലാളികളെയാണ് മോചിപ്പിച്ചത്. സംഘർഷത്തിനിടെ മത്സ്യത്തൊഴിലാളികളുടെ ബോട്ട് നശിച്ചു.

ഞായറാഴ്ചയാണ് രക്ഷാപ്രവർത്തനം നടന്നത്. ഉച്ചയ്ക്ക് ശേഷം മത്സ്യബന്ധന നിരോധന മേഖലയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ മത്സ്യബന്ധന ബോട്ടിൽ നിന്ന് കോസ്റ്റ് ഗാർഡിന് അപായ സിഗ്നൽ ലഭിച്ചതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മറ്റൊരു ഇന്ത്യൻ മത്സ്യബന്ധന ബോട്ടായ കാൽ ഭൈരവിനെ പാക് മാരി ടൈം സെക്യൂരിറ്റി കപ്പൽ തടഞ്ഞുവെന്നും അതിൽ ഉണ്ടായിരുന്ന ഏഴ് ഇന്ത്യൻ ജീവനക്കാരെ പിടികൂടിയതായും വിവരം ലഭിക്കുകയായിരുന്നു.

Read Also: ‘മണിപ്പൂർ സംഘർഷം പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ആത്മാർത്ഥമായി ശ്രമിക്കണം’; അപലപിച്ച് RSS

തുടർന്നാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പാക് മാരി ടൈം സെക്യൂരിറ്റി കപ്പലിനെ വളഞ്ഞ് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചത്. നവംബർ 18 തിങ്കളാഴ്ച, കപ്പൽ ഓഖ ഹാർബറിലേക്ക് മടങ്ങി. സംബവത്തിൽ സംയുക്ത അന്വേഷണം ആരംഭിച്ചു. മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ കപ്പൽ പാക് കപ്പലിനെ പിന്തുടരുന്നതിൻ്റെ വീഡിയോയും ഇന്ത്യൻ കോസ്റ്റ് ഗാർഡ് എക്സിൽ പങ്കുവച്ചിട്ടുണ്ട്.

Story Highlights : Indian Coast Guard Chases Pakistani Ship and Rescues 7 Fishermen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here