Advertisement

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒ.പി ടിക്കറ്റിന് ഫീസ് ഈടാക്കൻ നീക്കം

November 18, 2024
Google News 1 minute Read

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒ പി ടിക്കറ്റിന് ഫീസ് ഈടാക്കാൻ നീക്കം. ഒ പി ടിക്കറ്റിന് 20 രൂപ ഫീസ് ഈടാക്കാനാണ് നീക്കം. നാളെ ചേരുന്ന എച്ച്ഡിഎസ് മീറ്റിംഗിൽ തീരുമാനമുണ്ടായേക്കും. നിലവിൽ ഒ പി ടിക്കറ്റിന് മെഡിക്കൽ കോളജിൽ ഫീസ് ഇല്ല. യോഗത്തിന്റെ അജണ്ടയുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.

നേരത്തെ ഫീസ് ഈടാക്കാൻ ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി തീരുമാനിച്ചിരുന്നു. എന്നാൽ മനുഷ്യാവകാശ കമ്മിറ്റി ഇടപ്പെട്ട് ഫീസ് ഈടാക്കാൻ പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ വീണ്ടും ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി ഇതേ നിർദേശം നൽകിയിരിക്കുകയാണ്. നാളെ ചേരുന്ന എച്ച്ഡിഎസ് മീറ്റിംഗിൽ തീരുമാനമറിയാം.

Story Highlights : Thiruvananthapuram Medical College collect fee for OP tickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here