Advertisement

പ്രകോപനമായത് രാത്രിയിലെ ഫോൺ കോൾ; തർക്കത്തിൽ വിജയലക്ഷ്‌മിയുടെ തല കട്ടിലിൽ പിടിച്ച് ഇടിച്ചു, മരണം ഉറപ്പിക്കാൻ കട്ടിംഗ് പ്ലയർ ഉപയോഗിച്ച് അടിച്ചു

November 19, 2024
1 minute Read
ambala

ആലപ്പുഴ കരൂരിലെ വിജയലക്ഷ്‌മിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയെ കഴിഞ്ഞ ആറാം തീയതി മുതലാണ് കാണാതാവുന്നത്. ബന്ധുവാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയത്. വിജയലക്ഷ്മി പ്രതി ജയചന്ദ്രന്റെ സാന്നിധ്യത്തിൽ മറ്റൊരാളോട് ഫോണിൽ സംസാരിച്ചതിലുള്ള വൈരാഗ്യത്തിലാണ് കൊല നടത്തിയത്. പിന്നീട് ഇരുവരും തമ്മിലുണ്ടായ തർക്കത്തിൽ ജയചന്ദ്രൻ വിജയലക്ഷ്‌മിയുടെ തല കട്ടിലിൽ പിടിച്ച് ഇടിച്ചപ്പോഴാണ് മരണം സംഭവിച്ചത്. യുവതി മരിച്ചെന്ന് ഉറപ്പിക്കാൻ കട്ടിംഗ് പ്ലയർ ഉപയോഗിച്ച് വീണ്ടും തലയ്ക്കടിക്കുകയായിരുന്നുവെന്ന് ജയചന്ദ്രൻ പറയുന്നു.

പ്രതിയുടെ അമ്പലപ്പുഴ കരൂര്‍ ഉള്ള വീട്ടിൽ വെച്ചാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് അവിടെ മൃതദേഹം കുഴിച്ചിട്ടു. മൃതദേഹം കുഴിച്ചിടുന്നതിന് മുമ്പ് പ്രതി വിജയലക്ഷ്മിയുടെ ആഭരണങ്ങള്‍ കൈക്കലാക്കിയെന്നും പൂർണ്ണ നഗ്നയാക്കിയാണ് കുഴിച്ചുമൂടിയതെന്നും ജയചന്ദ്രൻ മൊഴി നൽകി.

നായ കുഴി മാന്തുന്നത് ശ്രദ്ധയിൽപ്പെട്ടതാണ് കുഴഹിക്ക് മുകളിലായി സിമന്റ്റ് തേക്കാൻ കാരണം താൻ തന്നെയാണ് സിമന്റ് തേച്ചതെന്നും പ്രതി സമ്മതിച്ചു. കൊലപാതകം നടക്കുന്നത് ഇക്കഴിഞ്ഞ 7 നാണ്. എട്ടാം തീയതിയാണ് പുതിയ വീട് വെക്കാൻ മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് തറക്കല്ലിടുന്നത്. രണ്ടാഴ്ച മുൻപാണ് കാടുകയറിയ സ്ഥലം വൃത്തിയാക്കിയതെന്നും സ്ഥലമുടമ ഉടമ ട്വന്റി ഫോറിനോട് പറഞ്ഞു.
കഴിഞ്ഞദിവസം വന്നപ്പോൾ പറമ്പിലെ മണ്ണ് മാറ്റിയ നിലയിൽ കണ്ടത് ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ കൊന്നു കുഴിച്ചുമൂടിയെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.മറ്റു സംശയങ്ങൾ ഇല്ലാത്തതുകൊണ്ടാണ് പൊലീസിനെ അറിയിക്കാതിരുന്നതെന്നും സ്ഥലമുടമ പറയുന്നു.

Read Also: അമ്പലപ്പുഴയിലെ അരുംകൊല; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി സ്വദേശിയായ ആളെയായിരുന്നു വിജയലക്ഷ്മി വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. ഭർത്താവുമായി അകന്നുകഴിഞ്ഞ ഇവർ പിന്നീട് കരുനാഗപ്പള്ളിയില്‍ താമസമാക്കുകയും അമ്പലപ്പുഴക്കാരനായ ജയചന്ദ്രനെ പരിചയപ്പെടുകയുമായിരുന്നു. ജയചന്ദ്രനുമായി വിജയലക്ഷ്മി അടുത്ത സൗഹൃദത്തില്‍ ആയിരുന്നു.

യുവതിയുടെ മൊബൈൽ ഫോൺ ജയചന്ദ്രൻ കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചതാണ് പൊലീസിന് സംശയത്തിന് ഇടയാക്കിയത്. കാണാതായ യുവതിയുടെ മൊബൈൽ ഫോൺ എറണാകുളത്ത് നിന്ന് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിൽ കെഎസ്ആർടിസി ബസിൽ നിന്നാണ് കണ്ടെത്തുന്നത്. കണ്ടക്ടറാണ് മൊബൈൽ ഫോൺ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കൈമാറിയത്. തുടര്‍ന്ന് മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ, കോള്‍ ലിസ്റ്റ് എന്നിവ പരിശോധിച്ചതിൽ നിന്നാണ് ജയചന്ദ്രനിലേക്ക് എത്തിയത്. ശക്തികുളങ്ങരയിൽ നിന്നാണ് ജയചന്ദ്രനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു ജയചന്ദ്രനെ പിടികൂടിയത്.

Story Highlights : Amabalapuzha murder Vijayalakshmi killed on november 7

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top