അര്‍ജന്റീന-പെറു ആദ്യപകുതി ഗോള്‍രഹിതം; അവസരങ്ങള്‍ തുറന്നിട്ടും ഗോളകന്നു

ലോക കപ്പ് യോഗ്യതക്കായുള്ള പെറു-അര്‍ജന്റീന മത്സരം ആദ്യപകുതി ഗോള്‍രഹിതം. മക് അലിസ്റ്റര്‍, മെസി, ജൂലിയന്‍ അല്‍വാരസ് സഖ്യം നിരവധി ഗോള്‍ അവസരങ്ങള്‍ ഉണ്ടാക്കിയെങ്കിലും ലക്ഷ്യം കാണാനായില്ല. 13-ാം മിനിറ്റില്‍ മെസിയുടെ നേതൃത്വത്തിലുള്ള നീക്കം ഗോളിന് തൊട്ടടുത്ത് എത്തിയെങ്കിലും അവസരം മുതലാക്കാനായില്ല. പതിനെട്ടാം മിനിറ്റില്‍ മെസിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കും നിഷ്ഫലമായി. 22-ാം മിനിറ്റില്‍ ലൗട്ടാരോ പെറു ബോക്‌സിനുള്ളില്‍ നിന്ന് ജൂലിയന്‍ അല്‍വാരസിന് നല്‍കിയ പാസ് സ്വീകരിച്ച് തൊടുത്ത ഷോട്ട് വലതുപോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി. 24-ാം മിനിറ്റില്‍ ബോക്‌സിന് ഏതാനും വാര അകലെ നിന്ന് ജൂലിയന്‍ അല്‍വാരസ് മാക് അലിസ്റ്ററെ ലക്ഷ്യമിട്ട് ബോക്‌സിലേക്ക് നല്‍കിയ ഓവര്‍ ഹെഡ് ബോളില്‍ അദ്ദേഹം തല വെച്ചെങ്കിലും വലതുപോസ്റ്റിനരികിലൂടെ അതും പുറത്തേക്ക് പോയി. മറുഭാഗത്ത് പെറു ക്യാപ്റ്റന്‍ പൗലോ ഗോണ്‍സാലസിന്റെ നേതൃത്വത്തില്‍ ദുര്‍ബലമായ നീക്കങ്ങള്‍ മാത്രമാണ് ആദ്യ പകുതിയിലുണ്ടായത്. ഓട്ടമെന്‍ഡി ഗോണ്‍സാലോ മൊന്‍ഡിയല്‍ എന്നിവരുടെ നേതൃത്വത്തില്‍ പെറുവിന്റെ നീക്കങ്ങളെ അത്ര പണിപ്പെടാതെ തന്നെ ചെറുക്കാനായി. 37-ാം നിനിറ്റില്‍ മെസിയെ പെറു മധ്യനിരക്കാരന്‍ ജീസസ് കസിലോ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കിലും ഗോള്‍ കണ്ടെത്താനായില്ല. 43-ാം മിനിറ്റില്‍ മെസിയുടെ ഫ്രീകിക്ക് പോസ്റ്റിലേക്ക് എത്തിയെങ്കിലും പെറു കീപ്പര്‍ പെഡ്രോ ഗല്ലീസ് കൈപ്പിടിയിലൊതുക്കി. 44-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ കാര്‍ഡ് റഫറി പുറത്തെടുത്തു. അല്‍വാരസിനെ ഫൗള്‍ ചെയ്തതിന് മിഖേല്‍ അരൗജോക്കായിരുന്നു മഞ്ഞക്കാര്‍ഡ്. ആദ്യപകുതിയിലെ അധികസമയത്തിലെ അവസാന നിമിഷം ലഭിച്ച ഫ്രീകിക്ക് ബോക്‌സിലേക്ക് ലക്ഷ്യം വെച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി.
ലോക കപ്പ് യോഗ്യത പോരാട്ടത്തിലെ ബ്രസീല്‍-ഉറുഗ്വായ് മത്സരവും പുരോഗമിക്കുകയാണ്. മത്സരം ആദ്യ മുപ്പത് മിനിറ്റിനോട് അടുക്കുമ്പോള്‍ ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനായിട്ടില്ല.
Story Highlights: Argentina vs Peru match First half
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here