കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 62 ആയി ഉയര്‍ത്തിയോ? സത്യാവസ്ഥ എന്താണ്?
ഒറ്റനോട്ടത്തില്‍ ആരും വിശ്വസിച്ചുപോകുന്ന തരത്തില്‍ ഒരു വ്യാജ പ്രചാരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 62 വയസായി ഉയര്‍ത്തിയെന്നാണ് പ്രചാരണം. ഇതിനായി സര്‍ക്കാര്‍ വിജ്ഞാപനം എന്ന മട്ടില്‍ ഒരു രേഖയും പ്രചരിക്കപ്പെടുന്നുണ്ട്. വാര്‍ത്തയുടെ സത്യാവസ്ഥ എന്തെന്ന് പരിശോധിക്കാം. ( Is The Retirement Age For Central Employees Increasing To 62? fact check)
ഈ പ്രചാരണത്തിന് സത്യവുമായി യാതൊരു ബന്ധവുമില്ലെന്ന് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളെല്ലാം വ്യക്തമാക്കിയിരിക്കുകയാണ്. വ്യാജമായ രേഖകളാണ് ആധികാരികം എന്ന മട്ടില്‍ എക്‌സില്‍ ഉള്‍പ്പെടെ കറങ്ങി നടക്കുന്നത്. വിരമിക്കല്‍ പ്രായം 60 വയസില്‍ നിന്ന് ഉയര്‍ത്താനുള്ള പദ്ധതിയൊന്നും നിലവില്‍ സര്‍ക്കാരിനില്ല.
പ്രസ് ഇന്‍ഷര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ഈ വ്യാജ വാര്‍ത്ത ആരും വിശ്വസിക്കരുതെന്ന് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എന്‍സിസിസിസി എന്ന വെബ്‌സൈറ്റിലെ ഡോക്യുമെന്റാണ് വ്യാപകമായി പ്രചരിക്കുന്നത്. എന്നാല്‍ ഈ വെബ്‌സൈറ്റില്‍ വന്ന ഹിന്ദിയിലുള്ള വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയതല്ല. ഈ വിജ്ഞാപനവും ന്യൂസ് ഹെഡ്‌ലൈനുകളും വ്യാജമായി നിര്‍മ്മിച്ചതാണെന്ന് പിഐബി ഫാക്ട്‌ചെക്ക് വിഭാഗം സ്ഥിരീകരിച്ചു.
Story Highlights : Is The Retirement Age For Central Employees Increasing To 62? fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here