‘കേരളത്തിലെ വ്യാപാരി സമൂഹത്തിന് ഉണർവുണ്ടാക്കുന്ന തീരുമാനം’; അർജന്റീനയുടെ വരവ് സ്വാഗതം ചെയ്ത് വ്യാപാരി സംഘടനകൾ

അർജന്റീനയുടെ കേരള ദൗത്യത്തെ സ്വാഗതം ചെയ്ത് വ്യാപാരി സംഘടനകൾ. കേരളത്തിന് വ്യാപാരി സമൂഹകത്തിന് വലിയ ഉണർവുണ്ടാക്കുന്ന തീരുമാനമാണെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങൾ നൽകുന്ന കൂപ്പണുകൾ ഉപയോഗിച്ച് ജനത്തിന് മത്സരം കാണാൻ അവസരം ഉണ്ടാകും. സാധാരണ വ്യാപാരികളെ സഹായിക്കാനുള്ള സർക്കാർ സന്നദ്ധതയ്ക്ക് വ്യാപാരി സംഘടനകൾ നന്ദി അറിയിച്ചു.
14 ലക്ഷത്തോളം ചെറുകിട വ്യാപാരികളാണ് കേരളത്തിലുള്ളത്. കോർപ്പറേറ്റുകളുടെ വരവ് വലിയ പ്രതിസന്ധി നേരിടുന്ന കാലത്ത് സാധാരണ വ്യാപാരികളെ ഉൾപ്പെടുത്തിയാണ് പരിപാടി നടത്താൻ ഉദ്ദേശിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് വഴി ഉപഭോക്താക്കൾക്ക് പോയിന്റ്‌സ് ലഭിക്കുകയും. ഇതുവഴി ടിക്കറ്റ് ലഭിക്കുന്ന സംവിധാനമാണ് എത്തിക്കാനൊരുങ്ങുന്നത്. ഇതിലൂടെ ഫുട്‌ബോൾ പ്രേമികൾക്ക് ഒരു രൂപ പോലും ചെലവാക്കാതെ ടിക്കറ്റ് കരസ്ഥമാക്കാൻ സാധിക്കുമെന്ന് വ്യാപാരി സംഘടനകൾ വ്യക്തമാക്കി.
Read Also: കേരളത്തിൽ പന്ത് തട്ടാൻ മെസി എത്തും; സൗഹൃദ മത്സരം 2025ൽ, സ്ഥിരീകരിച്ച് മന്ത്രി
2025 ൽ നടക്കുന്ന സൗഹൃദ മത്സരത്തിനായി മെസി ഉൾപ്പെടുന്ന അർജന്റീനയുടെ ദേശീയ ടീം കേരളത്തിൽ എത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ സ്ഥിരീകരിച്ചു. രണ്ട് മത്സരങ്ങളാണ് ഉറപ്പിച്ചിട്ടുള്ളത്. സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും മത്സരം നടക്കുക. വ്യാപാര വ്യവസായ അസോസിയേഷനുമായി ചേർന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ് അസോസിയേഷൻ മത്സരം നടത്താനുള്ള സഹായ ഉറപ്പ് നൽകി, അവരായിരിക്കും സ്‌പോൺസർമാർ.
Story Highlights : Trade associations welcome arrival of Argentina football team in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here